വകഭേദം വന്ന കൊവിഡ് വൈറസ് മാര്‍ച്ച്- മെയ് മാസത്തോടെ രാജ്യത്ത് വ്യാപിക്കുമെന്ന് നിരീക്ഷണം
ന്യൂഡല്‍ഹി: വകഭേദം വന്ന കൊവിഡ് വൈറസ് മാര്‍ച്ച്-മെയ് മാസങ്ങളോടെ രാജ്യത്ത് പരക്കുമെന്ന് നിരീക്ഷണം.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമെക്സ് ആന്‍ഡ് ഇന്റര്ഗ്രേറ്റിവ് ബയോളജി ഡയരക്ടര്‍ അനുരാഗ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വകഭേദം വന്ന വൈറസ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇതിനകം പരന്നുതുടങ്ങിയിട്ടുണ്ട്. മാര്‍ച്ചോടെ ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ വ്യാപകമാകും. ജൂണോടെ അത് താനെ ഇല്ലാതാകും.എല്ലാതരത്തിലുമുള്ള കാലാവസ്ഥയെയും അതിജീവിക്കാന്‍ പുതിയ വൈറസിന് കഴിയില്ല. അതിനാല്‍ ഇതിനെ അത്ര പേടിക്കേണ്ട കാര്യമില്ല. ഇന്ത്യയില്‍ നിലവില്‍ തന്നെ പലതരത്തിലുള്ള വൈറസ് വകഭേദങ്ങളുണ്ട്. നിലവിലുള്ള വൈറസുകള്‍ക്ക് അതിവേഗം മറ്റൊരാളിലേക്ക് പകരാനുള്ള ശേഷി കുറവാണ്. എന്നാല്‍, പുതിയ വകഭേദം അതിവേഗം പടരും. വൈറസിന്റെ വകഭേദങ്ങളുണ്ടാകുന്നത് അതിന്റെ സ്രോതസിനെ കണ്ടെത്തല്‍ എളുപ്പമാക്കുകയും കൊവിഡിനെതിരായ പോരാട്ടത്തെ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."