HOME
DETAILS
MAL
പുറത്തീല്‍ പള്ളി ഭരണചുമതല കമ്മിറ്റിക്കു തന്നെ
backup
July 30 2016 | 23:07 PM
പുറത്തീല്‍: പുറത്തീല്‍ പള്ളി മഖാം ഭരണ ചുമതല എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച് വഖഫ് ബോര്‍ഡ് ഉത്തരവായെന്നു ചില പത്രങ്ങളില്‍ (സുപ്രഭാതത്തിലല്ല) വന്ന വാര്‍ത്ത വസ്തുതയ്ക്കു നിരക്കാത്തതും മഹല്ല് നിവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ തല്പരകക്ഷികള് കെട്ടിച്ചമച്ചതുമാണെന്നു പുറത്തീല്‍ മിര്ക്കത്തുല് ഇസ്ലാം ജമാഅത്ത് കമ്മിറ്റി. തെരഞ്ഞെടുക്കപ്പെട്ട ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടഞ്ഞ് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ട ഹരജി വഖഫ് ബോര്‍ഡ് അനുവദിച്ചില്ല.
വഖഫിന്റെ പ്രവര്‍ത്തനവും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ കണക്കുകളും പരിശോധിക്കാനാണ് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചതെന്നും കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."