ബോറിസ് ജോണ്‍സണ്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി
ലണ്ടന്‍: തെരേസ മേയുടെ പിന്‍ഗാമിയായി ബോറിസ് ജോണ്‍സനെ തിരഞ്ഞുടുത്തു. 45497 വോട്ടുകള്‍ക്കാണ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. വോട്ടെടുപ്പില്‍ 1,60,000 കണ്‍സര്‍വേറ്റിവ് അംഗങ്ങള്‍ പങ്കെടുത്തു. നാളെ തന്നെ സ്ഥാനമേല്‍ക്കുമെന്നാണു വിവരം.
ബക്കിങ് ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച തരേസാ മേ ഔദ്യോഗിക ഓഫിസില്‍ നിന്ന് പടിയിറങ്ങും. ശേഷമാകും ബോറിസ് ജോണ്‍സനെ ബ്രിട്ടിഷ് രാജ്ഞി ഔദ്യോഗികമായി പ്രധാനമന്ത്രിയായി നിയമിക്കുക. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് ശക്തമായി വാദിക്കുന്ന ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനിലെ തീവ്ര വലതുപക്ഷക്കാരനായ രാഷ്ട്രീയക്കാരനുമാണ്.
മുന്‍ ലണ്ടന്‍ മേയറും വിദേശകാര്യ സെക്രട്ടറിയുമായ അദ്ദേഹം തികഞ്ഞ വംശീയവാദിയും തീവ്രവലതുപക്ഷക്കാരനുമാണ്. മാധ്യമപ്രവര്‍ത്തകനായി പൊതുരംഗ പൊതുരംഗ പ്രവേശനം നടത്തിയ അദ്ദേഹം വലതുപക്ഷനയങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയായിരുന്നു. 2016 മുതല്‍ 2018വരെ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. വംശീയ പ്രസ്താവനകള്‍ നിരന്തരം നടത്തിയതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടിരുന്നത്. ബ്രിട്ടനിലെ മുസ്ലിംകള്‍ക്കെതിരേയും അധിക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു.
ബ്രക്‌സിറ്റ് വിഷയം ബ്രിട്ടന്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താതായതോടെയാണ് തെരേസ മേ രാജിവച്ചത്. അതേസമയം ജോണ്‍സന് അഭിനന്ദനവുമായി യു.എസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."