റോഡരിക് കുത്തിപ്പൊളിച്ച് പൈപ്പിടല്‍ പനമരത്തുകാര്‍ക്ക് സമ്മാനിച്ചത് ഒരു പകല്‍ നീണ്ട ഗതാഗത ദുരിതം
പനമരം: ജലനിധി പദ്ധതിയുടെ ഭാഗമായി റോഡരിക് കുത്തിപ്പൊളിച്ച് പൈപ്പിട്ടത് ടൗണില്‍ ഒരു പകല്‍ നീണ്ട ഗതാഗത തടസത്തിനു കാരണമായി.
പ്രവൃത്തി യാത്രക്കാരെ വലച്ചത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. പനമരം ടൗണ്‍ നവീകരണ പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചതിനിടയിലാണ് ജലനിധി പദ്ധതിയുടെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ റോഡരിക് കുത്തിപ്പൊളിച്ച് പൈപ്പ് ഇടാന്‍ തുടങ്ങിയത്. പ്രവര്‍ത്തിക്കെപ്പം ഗതാഗത തടസവും തുടങ്ങി. ടൗണില്‍ ആരംഭിക്കുന്ന പഴയ നടവയല്‍ റോഡും ആഴത്തില്‍ കീറിമുറിച്ചതോടെ ഒരു വഴിക്കും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതായി. ആംബുലന്‍സുകള്‍ അടക്കം വാഹനങ്ങള്‍ കുരുക്കില്‍ പെട്ടു. രാവിലെ മുതല്‍ വൈകുന്നേരം വരെ ടൗണില്‍ ഗതാഗതതടസം ഉണ്ടാകുന്ന വിധത്തില്‍ പ്രവൃത്തികള്‍ നടന്നിട്ടും ട്രാഫിക് സുഗമമാക്കാന്‍ പൊലിസ് ജാഗ്രത കാട്ടിയില്ല. ജില്ലയിലെ പ്രധാന റോഡുകള്‍ ഓഗസ്റ്റു വരെ ഒരു ആവശ്യത്തിനും കുത്തിപ്പൊളിക്കരുതെന്ന് നിര്‍ദേശം ഉള്ളപ്പോഴാണ് ജനങ്ങളെ വലയ്ക്കുന്ന തരത്തില്‍ പ്രവൃത്തി നടത്തിയത്.
രാത്രി വാഹനത്തിരക്ക് കുറവുള്ളപ്പോള്‍ പ്രവര്‍ത്തി നടത്താമെന്നിരിക്കേ ജലനിധി അധികൃതര്‍ കടന്ന കൈയാണ് കാട്ടിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."