കൊവിഡ് മഹാമാരി അവസാനത്തേതല്ല: ഡബ്ല്യു.എച്ച്.ഒ
ജനീവ: കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) ചെയര്‍മാന്‍ ടെഡ്രോസ് അധനോം. കലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കല്‍, മൃഗ സംരക്ഷണം എന്നിവയില്‍ ആഗോള സമൂഹം പരാജയപ്പെട്ടാല്‍ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇത് ഏറ്റവും ഒടുവിലത്തെ മഹാമാരിയല്ലെന്ന് ചരിത്രം പറഞ്ഞു തരുന്നു. മഹാമാരികള്‍ ജീവിതത്തിന്റ ഒരു ഭാഗം കൂടിയാണ്.
കാലാവസ്ഥാവ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്', അധനോം പറഞ്ഞു. യാതൊരു ദീര്‍ഘ വീക്ഷണവുമില്ലാതെയാണ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ആളുകള്‍ പണം ചെലവഴിക്കുന്നത്. അടുത്ത ഒരു മഹാമാരി പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19ല്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്ഥ നീണ്ട കാലത്തിനു ശേഷമാണ്.
ലോകത്താകമാനം 1.75മില്ല്യണ്‍ മരണങ്ങള്‍ കൊവിഡ് 19 കൊണ്ട് സംഭവിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 മില്ല്യണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 'കഴിഞ്ഞു പോയ 12 മാസം ലോകം തല കീഴായി മറിയുകയായിരുന്നു. മഹാമാരിയാക്കാളും അപ്പുറമായിരിക്കും അതിന്റെ അനന്തര ഫലങ്ങള്‍'. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."