കെ.പി.പി തങ്ങള്‍ അനുസ്മരണം ഇന്ന്
ചെര്‍ക്കള: ജീവിതത്തിലും സമൂഹത്തിലെ ഇടപെടലിലും വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച കെ.പി.പി തങ്ങള്‍ വിടവാങ്ങിയിട്ട് ഒരാണ്ട്. തങ്ങളെ അനുസ്മരിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം ഏഴിനു മാസ്തിക്കുണ്ട് ബദരിയ ജുമാ മസ്ജിദില്‍ അനുസ്മരണ സമ്മേളനം നടക്കും.
സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെയും വൈസ് പ്രസിഡന്റായിരുന്നു കെ.പി.പി തങ്ങള്‍. ജില്ലയിലെ സമസ്തയുടെ ഏതു പരിപാടിയിലും സംഘാടകനായും ഉപദേശകനായും തങ്ങള്‍ സജീവമായിരുന്നു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ വളര്‍ച്ചയില്‍ തങ്ങളുടെ ഇടപെടല്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്.
വിവാദമായേക്കാവുന്ന ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും തീരുമാനത്തില്‍ അവസാന വാക്കായിരുന്നു തങ്ങളുടേത്. പുതിയ പദ്ധതികള്‍ ആരു മുന്നോട്ടു വച്ചാലും വേറിട്ട അഭിപ്രായവും നിര്‍ദേശവും ആര്‍ക്കും തള്ളിക്കളയാനാവാത്ത വിധത്തില്‍ തങ്ങള്‍ മുന്നോട്ടു വെക്കും. അത്തരം നിര്‍ദേശങ്ങള്‍ നാടിനു ഗുണകരമാകുന്നതുമായിരിക്കും. ലളിതമായ ജീവിതരീതി, കണിശമായ നിലപാടുകള്‍, വിശാലമായ കാഴ്ചപ്പാട്, പക്വമായ തീരുമാനങ്ങള്‍ എന്നിവ തങ്ങളുടെ പ്രത്യേകതയായിരുന്നു.
അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്നു കാസര്‍കോടിനെ പ്രതിനിധീകരിച്ചു മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സലറായിരുന്ന അദ്ദേഹത്തിനു മികച്ച കര്‍ഷകനുള്ള സി.പി.സി.ആര്‍.ഐയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു.
അനുസ്മരണ സമ്മേളനത്തില്‍ എം.എസ് തങ്ങള്‍ മദനി അധ്യക്ഷനാവും. ഖാസി ത്വാഹ അഹ്മ്മദ് മൗലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഖാസി എം.എ കാസിം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."