HOME
DETAILS
MAL
ദീര്‍ഘദൂര ബസുകള്‍ക്ക് രണ്ട് ഡ്രൈവര്‍മാര്‍ വേണം
backup
May 28 2017 | 23:05 PM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ രണ്ട് ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ദീര്‍ഘദൂര യാത്രക്കാരുടെ അപകടരഹിത യാത്ര കെ.എസ്.ആര്.ടി.സിയും സര്‍ക്കാരും ഉറപ്പു വരുത്തണമെന്ന് കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഉചിത നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ഗതാഗത സെക്രട്ടറിക്കും കെ.എസ്.ആര്.ടി.സി എം.ഡിക്കും അയച്ചു.
ദീര്‍ഘദൂര സര്‍വിസുകളില്‍ ഒരു ഡ്രൈവര്‍ മാത്രമായാല്‍ ഉറങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് അല്‍ അമീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."