ഉത്തര്‍ പ്രദേശില്‍ നിന്ന് കേട്ട കൗതുക വാര്‍ത്ത!
പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ തോളിലേറ്റി വീട്ടിലെത്തിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ഏറെ കൗതുകവും അതിലേറെ ആശ്ചര്യവുമായ വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അത് മറ്റൊന്നുമല്ല യു.പി ഗവണ്‍മെന്റ് പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വിസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ''ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വിസ്'' എന്നാണ് ബി. ജെ. പി സര്‍ക്കാര്‍ പശുക്കള്‍ക്ക് വേണ്ടി ഒരുക്കിയ ആംബുലന്‍സ് അറിയപ്പെടുന്നത്.
സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്ത പശുക്കള്‍ക്ക് വേണ്ടിയുള്ള ഈ ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഒരു ടോള്‍ ഫ്രീ നമ്പറുമുണ്ട്.ഇരുപത്തി നാല് മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ് എന്നതാണ് ഏറെ വിചിത്രം!
ഇതേ ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഈ ആംബുലന്‍സ് ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം നാല്‍പ്പത്തിയഞ്ച് വയസ് പ്രായമായ ഉദയ് വീറാണ് എന്ന പാവപ്പെട്ട രോഗിയായ പിതാവ് പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് ലഭിക്കാതെ പതിനഞ്ച് വയസുള്ള മരണപ്പെട്ട മകന്‍ പുഷ്‌പേന്ദ്രന്റെ മൃതദേഹവും ചുമന്ന് എട്ട് കിലോമീറ്ററുകളാണ് നടന്നത്. ഉത്തര്‍ പ്രദേശിലെ എതാവാഹ് സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് ഈ മനുഷ്യനോട് കൊടും ക്രൂരത കാട്ടിയത്.
മനുഷ്യരുടെ ജീവനും മൃതദേഹത്തിനും ഒരു പുല്ല് വിലയുമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത.
പാവപ്പെട്ട കര്‍ഷകരും നിത്യരോഗികളും തേങ്ങലുകളും വേദനകളുമായി പ്രിയപ്പെട്ടവരുടെ മൃതശരീരം ചുമന്ന് കിലോമീറ്ററുകള്‍ നടന്ന് പോവുമ്പോഴും പശുക്കള്‍ക്ക് ഒരുക്കിയ ആംബുലന്‍സ് ആധുനിക സംവിധാനമുള്ളതാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുകയല്ലാതെ നമ്മള്‍ മറ്റെന്തു ചെയ്യാന്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."