HOME
DETAILS

വോട്ട് ലക്ഷ്യമാക്കി എണ്ണക്കളികള്‍

  
backup
October 05 2018 | 18:10 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%8e%e0%b4%a3%e0%b5%8d

 

കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന പെട്രോള്‍, ഡീസല്‍ വില കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്വിച്ചോഫ് ചെയ്തപോലെ പെട്ടെന്നു നിന്നത് നമ്മളെല്ലാം കണ്ടതാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വലിയ തിരിച്ചടി പ്രതീക്ഷിച്ച ആ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നില്ലെങ്കിലും മെച്ചപ്പെട്ട വോട്ടോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവിടെ വോട്ടണ്ണിത്തീരും മുമ്പു തന്നെ ഇന്ധനവില കുതിച്ചു. വിലക്കയറ്റം അതിരൂക്ഷമായിരിക്കെ ഇപ്പോള്‍ നേരിയൊരു കുറവു വരുത്തിയതിനുള്ള നിമിത്തവും തെരഞ്ഞെടുപ്പും വോട്ട്‌രാഷ്ട്രീയം തന്നെ.
പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയാണു കുറവുണ്ടായത്. ഇതില്‍ ഒന്നര രൂപ എക്‌സൈസ് തീരുവയില്‍ വരുത്തിയ കുറവാണ്. ഒരു രൂപ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എണ്ണക്കമ്പനികള്‍ കുറച്ചതും. സംസ്ഥാനങ്ങളും ഇതേയളവില്‍ നികുതി കുറയ്ക്കണമെന്നു കേന്ദ്ര ധനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന 12 സംസ്ഥാനങ്ങള്‍ മാത്രമാണതിനു തയാറായത്.
ബി.ജെ.പി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളും നികുതി കുറച്ചേയ്ക്കുമെന്ന സൂചനയുണ്ട്. ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി നികുതി കുറച്ചാല്‍ അവിടങ്ങളില്‍ അഞ്ചു രൂപയുടെ കുറവു വരും. കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ല. അവിടങ്ങളില്‍ കുറവ് രണ്ടര രൂപ മാത്രമാണ്.
ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. അത് അവഗണിക്കുകയായിരുന്നു. ഇത്രയും കാലം മൗനം പാലിച്ച മോദി സര്‍ക്കാരിനു പെട്ടെന്നു ബോധോദയമുണ്ടാവാന്‍ കാരണമെന്തെന്ന ചോദ്യം സ്വാഭാവികം. ഉത്തരം ലളിതം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്ന സൂചനയുണ്ട്. പരുക്കേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ധനവിലയില്‍ കുറവു വരുത്തിയേ തീരൂ.
വില കുറയ്ക്കലിന്റെ മറ്റു വശങ്ങള്‍ കൂടി പരിശോധിക്കുന്നതു കൗതുകമായിരിക്കും. പെട്രോളിനും ഡീസലിനും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായ വിലക്കയറ്റത്തോളം വരുന്നില്ല ഈ കുറവ്. ഇനി വിലക്കയറ്റം തടയുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിട്ടുമില്ല. രൂപയുടെ മൂല്യശോഷണവും അതിനൊത്തു ക്രൂഡോയില്‍ വിലവര്‍ധനയും തുടരുകയാണ്. ഇങ്ങനെ പോയാല്‍ വില ഇപ്പോഴത്തെ നാമമാത്ര കുറവു മറികടക്കാന്‍ രണ്ടാഴ്ച പോലും വേണ്ട. നാട്ടുകാരുടെ ദുരിതം കൂടും. വില കുറച്ചെന്ന കേന്ദ്രത്തിന്റെ അവകാശവാദം തുടരും.
നികുതിയിനത്തില്‍ വന്‍ കൊള്ള നടത്തിയതിനു ശേഷമാണ് ഈ ചെറിയ കുറവു വരുത്തിയത്. മോദി അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് എക്‌സൈസ് തീരുവ 9.48 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു. വ്യാഴാഴ്ച തീരുവയില്‍ ഒന്നര രൂപ കുറവു വരുത്തുന്നതു വരെ ഇത് യഥാക്രമം 19.48 രൂപയും 15.33 രൂപയുമായിരുന്നു. അതിനു മുമ്പു തീരുവ കുത്തനെ കൂട്ടുന്നതിനിടയില്‍ ഇടക്കാലത്ത് വെറും രണ്ടു രൂപയുടെ മാത്രം കുറവാണു വരുത്തിയത്.
ഉപഭോക്താക്കളെ പിഴിഞ്ഞു തീരുവയിനത്തില്‍ വന്‍തുക നേടിയ ശേഷമാണ് ഔദാര്യമെന്ന നിലയില്‍ രണ്ടര രൂപ കുറച്ചത്. കഠിനമായി ദ്രോഹിച്ചശേഷം ചെറിയ ആശ്വാസം നല്‍കിയാല്‍ പഴയതെല്ലാം മറക്കുന്നവരാണ് ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗമെന്നു മറ്റാരേക്കാളും മോദിക്കറിയാം. അടുത്തകാലത്തു നടന്ന പല തെരഞ്ഞെടുപ്പുകളുടെയും സമയത്ത് ഇതുപോലുള്ള തന്ത്രങ്ങള്‍ ബി.ജെ.പി പയറ്റിയിട്ടുണ്ട്.
എണ്ണവില നിയന്ത്രിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടിവിദ്യകളല്ല കാണിക്കേണ്ടത്, നികുതിഘടനയിലെ അഴിച്ചുപണിയും വിലനിയന്ത്രണത്തിനു പൊതുമേഖലാ എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നതുമടക്കമുള്ള ഫലപ്രദമായ നടപടികളാണ്. മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം വച്ചുനോക്കുമ്പോള്‍ അതു പ്രതീക്ഷിക്കാനാവില്ല.
കേരളസര്‍ക്കാരിന്റെ സമീപനം ജനവിരുദ്ധമാണെന്നു പറയാതിരിക്കാനാവില്ല. കേന്ദ്ര തീരുവ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൂട്ടിയതു മുഴുവന്‍ കുറച്ചാല്‍ മാത്രം സംസ്ഥാനവും നികുതി കുറയ്ക്കാമെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം ജനപക്ഷസര്‍ക്കാരിനു ചേര്‍ന്നതല്ല. രാഷ്ട്രീയശത്രുക്കള്‍ നേര്‍വഴിക്കു വന്നാല്‍ മാത്രമേ തങ്ങളും നേര്‍വഴിയില്‍ നടക്കൂവെന്ന ശാഠ്യം രാഷ്ട്രീയമര്യാദയല്ല. അതു തിരിച്ചറിഞ്ഞ് എണ്ണവിലയുടെ കാര്യത്തില്‍ സാധ്യമായ വിധത്തിലെല്ലാം ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  14 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  14 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  14 days ago