ഇന്ത്യയില്‍ ഹൈന്ദവാശയങ്ങള്‍ പഠിക്കാനുള്ള പ്രോത്സാഹനവും അവസരങ്ങളും ഉണ്ടാകണം: സ്വാദിഖലി ശിഹാബ് തങ്ങള്‍
റിയാദ്: യഥാര്‍ഥ ഹൈന്ദവാശയങ്ങള്‍ പഠിക്കുവാനുള്ള അവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കണമെന്നും അതിനുള്ള പ്രോത്സാഹനം നല്‍കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി കമ്മിറ്റി 'നവോത്ഥാനത്തിന്റെ വെളിച്ചമാവുക' എന്ന ശീര്‍ഷകത്തില്‍ ഒരുവര്‍ഷത്തിലധികമായി നടത്തിവരുന്ന റിവൈവ് സീസണ്‍ 2 ക്യാമ്പയിന്‍ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നതും ലക്ഷ്യം വെക്കുന്നതും മാനവികതയാണ്. അതിനെ യഥാര്‍ത്ഥ രീതിയില്‍ ഉള്‍ക്കൊള്ളാത്തതാണ് വര്‍ഗീയതയും തീവ്രവാദവും ഉയര്‍ന്നുവരാന്‍ കാരണമാവുന്നത്. ഇന്ത്യയില്‍ സംഘപരിവാറിന്റെ അജണ്ടയില്‍ ഹൈന്ദവ സഹോദരങ്ങള്‍ വീണുപോകുന്നത് ഹിന്ദുമതദര്‍ശനത്തെ കുറിച്ചുള്ള അജ്ഞതയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക ആശയങ്ങള്‍ വസ്തുതാപരമായി ഉള്‍കൊള്ളാത്ത മുസ്‌ലിം ചെറുപ്പക്കാരേയും തീവ്രവാദ ശക്തികള്‍ വശീകരിക്കുന്നുണ്ട്. സത്യസന്ധമായി മതത്തെ മനസ്സിലാക്കിയ ആര്‍ക്കും ഫാസിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല. മതപഠനത്തില്‍ കേരളത്തിലെ മുസ്‌ലിം സമൂഹം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ വര്‍ഗീയത മാത്രമല്ല ബി ജെ പിക്ക് അധികാരം സാധ്യമാക്കിയത്. പുല്‍വാമ ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ വൈകാരികത ചൂഷണം ചെയ്തതിന്റെ ഫലം കൂടിയാണ് നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി പദം. കേരളത്തില്‍ യു.ഡി.എഫ്.നേടിയ മികച്ച വിജയത്തില്‍ മുസ്‌ലിം ലീഗിന് അഭിമാനിക്കുവാന്‍ ഏറെയുണ്ട്. മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം ഇനി സ്വതന്ത്രസ്ഥാനാര്‍ഥി പരീക്ഷണത്തിന് മുതിരില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസി സംരംഭകര്‍ക്കെതിരെയുള്ള നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുള്‍പ്പടെ സമീപകാല സംഭവങ്ങള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്.
അസീസിയ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷം വഹിച്ചു. ക്യാമ്പയിന്‍ കാലയളവില്‍ റിയാദ് മലപ്പുറം ജില്ല കെ എം സി സി കമ്മിറ്റി മദ്രസ്സ ഫെസ്റ്റ്, അറിവരങ്, നിക്ഷേപ പദ്ധതി, ക്വിസ് മത്സരം, പുസ്തക പ്രകാശനം, വാറ്റ് ശില്പശാല തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. റിവൈവ് സീസണ്‍ 2 ക്യാമ്പയിന്റെ റിപ്പോര്‍ട്ട് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അവതരിപ്പിച്ചു. ക്യാമ്പയിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ദി റിനൈസ്സന്‍സ് എന്ന സപ്ലിമെന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വച്ചു. അറിവരങ് (വായന മത്സരം) മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷാഫിയ ഫൈസലിന് ബെസ്‌ററ് കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത ഒരു പവന്‍ സ്വര്‍ണ നാണയം സാദിഖ്അലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
രണ്ടാം സമ്മാനത്തിനര്‍ഹനായ ഹംസത് അലി പനങ്ങാങ്ങരക്ക് അര പവന്‍ സ്വര്‍ണ നാണയവും തങ്ങള്‍ സമ്മാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ബനാത്ത് വാല ലോക്‌സഭാ പ്രഭാഷണങ്ങള്‍ എന്ന പുസ്തകം സാദിഖലി ശിഹാബ് തങ്ങള്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂരിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സെന്‍ട്രല്‍ കെഎംസിസി പ്രസിഡന്റ് മുസ്തഫ സി പി, സൗദി കെഎംസിസി സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍, ഷുഹൈബ് പനങ്ങാങ്ങര, മൊയ്ദീന്‍ കോയ, യു പി മുസ്തഫ, ജലീല്‍ തീരൂര്‍, സത്താര്‍ താമരത്ത്, കുന്നുമ്മല്‍ കോയ, അസീസ് ചുങ്കത്തറ, അഷ്‌റഫ് വടക്കേവിള എന്നിവര്‍ പ്രസംഗിച്ചു. ജിഫിന്‍ അരീക്കോട് മുജീബ് ഉപ്പട, സുബൈര്‍ അരിമ്പ്ര, കെ ടി അബൂബക്കര്‍, മുസ്തഫ ചീക്കോട്, നാസര്‍ മാങ്കാവ്, കബീര്‍ വൈലത്തൂര്‍, ബഷീര്‍ താമരശേരി, കെ പി മജീദ് പയ്യന്നൂര്‍, അബ്ദുള്‍റഹ്മാന്‍ ഫറോക്ക്, ബഷീര്‍ ചേറ്റുവ, അലവിക്കുട്ടി ഒളവട്ടൂര്‍, പി സി അലി വയനാട്, സുഫ്‌യാന്‍ അബ്ദുല്‍സലാം, സിദ്ദിഖ് കോങ്ങാട്, അഷ്‌റഫ് കണ്ണയത്ത്, ഉബൈദ് ജിദ്ദ, റസാഖ് വളക്കൈ, ഫൈസല്‍ ബുഖാരി, അബ്ദുള്‍സലീം (ഫൗരി അല്‍ ജസീറ ബാങ്ക്), ഇമ്രാന്‍ സേട്ട് (നെസ്റ്റോ), മുഹമ്മദ് അഷ്‌റഫ് (ബെസ്‌ററ് കാര്‍ഗോ), റഷീദ് ബാബു (ഇന്‍ജാസ്) എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടന്‍, അഷ്‌റഫ് മോയന്‍, ശരീഫ് അരീക്കോട്, ഹമീദ് ക്ലാരി, ലത്തീഫ് താനാളൂര്‍, യൂനുസ് സലിം, അഷ്‌റഫ് കല്‍പകഞ്ചേരി, സിദ്ദിഖ് തുവ്വൂര്‍, സിദ്ദിഖ് കോനാരി എന്നിവരും മണ്ഡലം കെഎംസിസി ഭാരവാഹികളും നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."