കൊച്ചി കോര്‍പറേഷനില്‍ കയ്യാങ്കളി: കൗണ്‍സില്‍ ഹാള്‍ യു.ഡി.എഫ് അംഗങ്ങള്‍ പൂട്ടിയിട്ടു
കൊച്ചി: കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് കയ്യാങ്കളി. വൈകിയെത്തിയ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധിച്ചു. എല്‍.ഡി.എഫ്. അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകിയതിനെ ചൊല്ലിയാണ് അംഗങ്ങള്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. തുടര്‍ന്ന് കൗണ്‍സില്‍ ഹാള്‍ യു.ഡി.എഫ് അംഗങ്ങള്‍ പൂട്ടിയിട്ടു.
വൈകി എത്തിയ എല്‍.ഡി.എഫ്. അംഗങ്ങളെ രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് യു.ഡി.എഫ് അംഗങ്ങള്‍ ബഹളംവെച്ചത്. രണ്ടു മണിക്ക് കൗണ്‍സിലില്‍ എത്തിയ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണം എന്നതായിരുന്നു ആവശ്യം. വരണാധികാരിയായ കലക്ടര്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."