ഒരു കന്യാസ്ത്രീയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തി
വൈക്കം: ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷിയായ ഒരു കന്യാസ്ത്രീയുടെ രഹസ്യമൊഴികൂടി രേഖപ്പെടുത്തി.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ആന്‍ ടാനിയ അലക്സിനു മുന്നിലാണ് സാക്ഷിയായ കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയത്. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കോട്ടയം കോടതികളിലും സാക്ഷികളായ ചില കന്യാസ്ത്രീകളുടെ 164-ാം വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
സാക്ഷികളായ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ സുഭാഷ് കോട്ടയം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സാക്ഷികളായ കന്യാസ്ത്രീകളുടെയും മറ്റും രഹസ്യമൊഴി രേഖപ്പെടുത്തിത്തുടങ്ങിയത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതോടെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് പൊലിസ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."