ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; കാര്‍ഷിക സര്‍വകലാശാലയ്ക്ക് പണം അനുവദിക്കുന്നത് നിര്‍ത്താന്‍ ശുപാര്‍ശ
തൃശൂര്‍: ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് പണം അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ വകുപ്പ് ശുപാര്‍ശ. സാമ്പത്തികമായ അച്ചടക്കം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ സര്‍വകലാശാലയില്‍ നടക്കുന്ന ഫണ്ട് വിനിയോഗം സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതായാണ് ശുപാര്‍ശയിലുള്ളത്. അതിനാല്‍ സര്‍വകലാശാലക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ശുപാര്‍ശ.
ഫണ്ട് വിനിയോഗത്തില്‍ സര്‍വകലാശാലാ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടിക്കു ശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സ്ഥാപനമാണ് കാര്‍ഷിക സര്‍വകലാശാല. അതിനാല്‍ ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."