പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം; നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യൂറോപ്യന്‍ പര്യടനത്തിന്. ആറു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ജര്‍മനി, സ്പെയിന്, റഷ്യ , ഫ്രാന്‍സ് എന്നിങ്ങനെ നാലു രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക.
ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആദ്യം ജര്‍മനിയാണ് സന്ദര്‍ശിക്കുന്നത്. അവിടെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അവിടെ നിന്ന് സ്പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് സ്പെയിന് സന്ദര്‍ശിക്കുന്നത്.
പിന്നീട് റഷ്യയിലെത്തുന്ന പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തും. ജൂണ്‍ രണ്ടിന് ഫ്രാന്‍സിലേക്ക് പുറപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണുമായി ചര്‍ച്ച നടത്തിയ ശേഷം മൂന്നിന് ഇന്ത്യയിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."