അപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം
റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളിക്ക് 1,95,000 റിയാല്‍ (3,584,942 രൂപ) നഷ്ടപരിഹാരം നല്കാന് കോടതി വിധി.
അല്‍ഖോബാറിലെ കമ്പനിയില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി ഫൈസലിനാണ് കോടതി തുണയായത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന അപകടത്തില്‍ ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയില്‍ ആയതിനാല്‍ പരിഗണിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് കോടതി തള്ളിയിരുന്നു.
എന്നാല്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്നു കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് നഷ്ടപരിഹാരം നല്കാന് വിധിയായത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു നടന്നു പോകുമ്പോള്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞു കയറിയ കാര്‍ ഫൈസലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടു തുടയെല്ല് പൊട്ടുകയും ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടാവുകയും ചെയ്തു. മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."