HOME
DETAILS
MAL
ആമസോണ്‍ കാടുകളില്‍ പുതിയ ഇനം തവളകളെ കണ്ടെത്തി
backup
May 29 2017 | 07:05 AM
ഇക്വഡോര്‍: ഇക്വഡോറിലെ ആമസോണ്‍ കാടുകളില്‍ പുതിയ ഇനം തവളകളെ കണ്ടെത്തി. ആന്തരികാവയവങ്ങള്‍ പുറത്തേക്ക് കാണാവുന്ന രീതിയിലാണ് ഇതിന്റെ ശരീര ഘടന. സുതാര്യമായ ചര്‍മത്തോട് കൂടിയ ഈ തവളകള്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
മരത്തിന്റെ ഇലകള്‍ക്കടിയിലാണ് ഇവ മുട്ടയിടാറുള്ളത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ പതിക്കുന്നത്വരെ മുട്ടകള്‍ സംരക്ഷിക്കുന്നത് ആണ് തവളകളാണെന്ന് ഇക്വഡോറിലെ സാന്‍ഫ്രാന്‍സിസ്കോ സി ക്വിറ്റോ സര്‍വകലാശാലയിലെ ജുവാന്‍ ഗയാസമിന് അറിയിച്ചു.
ഇത്തരത്തിലുള്ള ചില തവളകളുടെ ഹൃദയം കാണാന്‍ കഴിയില്ല. ചിലതില്‍ ഹൃദയം വെളുത്ത നിറത്തിലായതിനാലാണത്. ജലസ്രോതസുകള്‍ വരണ്ടുണങ്ങുകയോ മലിനമാവുകയോ ചെയ്യുന്നതാണ് ഇത്തരം ജീവികളുടെ വംശനാശത്തിന് കാരണമാവുന്നതെന്നും പഠനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."