കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുïെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പ്രസവാവധി എടുത്തതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ കരാര്‍ ജീവനക്കാരിക്ക് വര്‍ധിപ്പിച്ച ശമ്പളം നല്‍കാതിരുന്ന നടപടി അടിയന്തരമായി പുനഃപരിശോധിച്ച് വര്‍ധിപ്പിച്ച ശമ്പളം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.
കേരള സര്‍വകലാശാലയുടെ സ്വയംഭരണ എന്‍ജിനിയറിങ് കോളജിലെ കരാര്‍ ജീവനക്കാരിയാണ് പരാതിക്കാരി. 2003 മുതല്‍ ജോലിചെയ്യുന്ന ഇവരുടെ മാസശമ്പളം 15,000 രൂപയാണ്. 2016 സെപ്റ്റംബര്‍ 8ന് കേരള സര്‍വകലാശാല 15 വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് മാസം 16,000 രൂപ നല്കാന് തീരുമാനിച്ചു. എന്നാല്‍, 135 ദിവസത്തെ പ്രസവാവധി എടുത്തെന്ന പേരില്‍ 16,000 രൂപ നല്‍കാനാവില്ലെന്ന് സര്‍വകലാശാല നിലപാടെടുത്തു. പ്രസവാവധി സേവന കാലാവധിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 135 ദിവസത്തെ അവധിയെടുത്തതോടെ പരാതിക്കാരി 15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സര്‍വകലാശാലയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."