HOME
DETAILS

വെടിയൊച്ചയും രക്തക്കറകളും നശിപ്പിച്ച കശ്മീര്‍ ബാല്യം വരകളില്‍ ചാലിച്ച് കുഞ്ഞുങ്ങള്‍

  
backup
May 29 2017 | 16:05 PM

the-stolen-childhoods-of-kashmir-in-pencil-and-crayon

കടുത്ത ചായക്കൂട്ടുകളായിരുന്നു അവയില്‍ മിക്കതിനും. ചുവപ്പും കറുപ്പും നിറഞ്ഞവ. പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും എത്തി നോക്കാത്തവ. ചോരത്തുള്ളികള്‍ ചിതറിക്കിടക്കുന്നവ... ഇരുളാര്‍ന്നവയല്ലാഞ്ഞിട്ടു പോലും ഇരുള്‍ നിറഞ്ഞവ... കശ്മീരിലെ കുഞ്ഞുബാല്യങ്ങള്‍ വരഞ്ഞ ചിത്രങ്ങളാണിത്. വര്‍ത്തമാനത്തിന്റെ ഭീകരതയും ഭാവിയെ കുറിച്ച ഭീതിയും വിളിച്ചോതുന്ന വരകള്‍.

 

ഒരുകാലത്ത് മലനിരകളും അരുവികളും തോട്ടങ്ങളും മനോഹരമാക്കിയിരുന്നു ഈ താഴ്‌വരയെ. ഭൂമിയിലെ സ്വര്‍ഗം എന്നാണ് എല്ലാരും ഈ സ്ഥലത്തെ വാഴ്ത്തി പാടിയത്. എന്നാല്‍ കല്ലെറിയുന്ന പ്രക്ഷോഭകരും വെടിയുതിര്‍ക്കുന്ന പട്ടാളക്കാരും മാത്രമാണിവിടെ. കത്തുന്ന സ്‌കൂളുകളും തകര്‍ന്നടിഞ്ഞ തെരുവുകളും ഈ നാടിന്റെ പ്രതീകമായിരിക്കുന്നു. ഇവിടുത്തെ കുഞ്ഞുകിനാവുകളില്‍ ഏറ്റുമുട്ടലുകളും ചോരക്കളങ്ങളും മാത്രമായിരിക്കുന്നു.

 

കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഏറ്റുമുട്ടലുകളുണ്ടായത്. ബുര്‍ഹാന്‍ വാനിയുടെ മരണം താഴ്‌വരയെ അക്ഷരാരര്‍ഥത്തില്‍ ചോരപ്പുഴയാക്കി. കഴിഞ്ഞ ജൂലൈക്കു ശേഷം നാലു മാസത്തിനിടെ നൂറോളം സാധാരണക്കാരാണ് അവിടെ കൊല്ലപ്പട്ടത്. ഇന്നും എരിഞ്ഞടങ്ങാത്ത തീകുണ്ഡങ്ങള്‍ അവിടെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

 

സൈന്യം ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുന്ന മെറ്റല്‍ പെല്ലറ്റുകള്‍ മൂലം 1,200ലേറെ കുട്ടികളാണ് കാഴ്ച നഷ്ടപ്പെട്ടവരായത്. അതും പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍. ഏറ്റുമുട്ടലുകളും ആക്രമണങ്ങളും തെരുവുകളെ യുദ്ധക്കളമാക്കിയപ്പോള്‍ വീടിന്റെ ഇരുണ്ട മൂലകളിലേക്കൊതുങ്ങിക്കൂടി അവിടുത്തെ ബാല്യങ്ങള്‍. ഏതു നിമിഷവും തങ്ങളെ തേടി ഒരു പെല്ലറ്റ്...അല്ലെങ്കിലൊരു വെടിയുണ്ട എത്തിയേക്കാമെന്നൊരു ഭീതിയില്‍ മാസങ്ങളോളം അവര്‍ പുറംലോകം ഉപേക്ഷിച്ചു.

 

കരണ്ടുള്ളപ്പോള്‍ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി അവര്‍ വെടിയൊച്ചകളെ പ്രതിരോധിച്ചു. അല്ലാത്തപ്പോള്‍ വായിച്ചും വരച്ചും അവരുടെ സമയം നീക്കി. പലരും വീടുകളിലിരുന്നാണ് പഠിച്ചതും പരീക്ഷയെഴുതിയതും.

 

വീണ്ടും സ്‌കൂളിലേക്ക്....

ശാന്തതയുടെ നേരിയ പ്രതീക്ഷയില്‍ തണുപ്പു കാലത്ത് വീണ്ടും സ്‌കൂള്‍ തുറന്നു. എന്നാല്‍ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലായിരുന്നു കുട്ടികള്‍. സ്‌കൂള്‍ തുറന്ന ദിവസം അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു. പലരും ആര്‍ത്തു കരഞ്ഞു. പലരും വിളറിയും ക്ഷീണിച്ചുമിരുന്നു. അധ്യപിക പറയുന്നു. പേടി നിറഞ്ഞ മുഖങ്ങളായിരുന്നു അവരുടേത്. എന്തിനെന്നില്ലാതെ അവര്‍ അലറി വിളിക്കുന്നു.. ദേഷ്യപ്പെടുന്നു.. ചിലര്‍ മേശയില്‍ അടിക്കുന്നു.. ഫര്‍ണീച്ചറുകള്‍ തല്ലിപ്പൊളിക്കുന്നു... തീര്‍ത്തും അപരിചതമായ പെരുമാറ്റം... കൗണ്‍സലര്‍ എത്തിയാണ് ഇവരെ ശാന്തമാക്കിയത്.

 

വരകളിലൂടെയാണ് ചിലര്‍ തങ്ങളുടെ മനസ്സിനെ പുറത്തെത്തിച്ചത്. ചുവപ്പിലും കറുപ്പിലും തീര്‍ത്ത വരകള്‍... കഥകള്‍ വിളിച്ചോതുന്ന വരകള്‍. വരകള്‍ക്കൊപ്പം കുറിപ്പുകളുമുണ്ടായിരുന്നു. കത്തുന്ന തെരുവുകളും താഴ്‌വരയുമായിരുന്നു ചിത്രങ്ങളില്‍. കണ്ണുകള്‍ നഷ്ടമായ കുഞ്ഞു മുഖങ്ങള്‍. 'എനിക്കിനിയൊരിക്കലും ഈലോകം കാണാന്‍ കഴിയില്ല. എന്റെ കൂട്ടുകാരെ കാണാനാവില്ല. ഞാന്‍ അന്ധനാണ്'. ഒരു ചിത്രത്തിനൊപ്പം കുറിച്ച വരികളാണിവ. കത്തിക്കൊണ്ടിരിക്കുന്ന സ്‌കൂളില്‍ കുടുങ്ങിപ്പോയ കുഞ്ഞുങ്ങളാണ് ഒരു ചിത്രത്തില്‍. 'ഞങ്ങളുടെ സ്‌കൂളിനെ രക്ഷിക്കൂ. ഞങ്ങളുടെ ഭാവി രക്ഷിക്കൂ'. എന്ന കുറിപ്പോടെയാണ് ചുവപ്പില്‍ തീര്‍ത്ത ചിത്രം വരച്ചിരിക്കുന്നത്. മകനെ കാത്തിരിക്കുന്ന ഉമ്മയും ഇന്റര്‍നെറ്റ് ബോക്ക് ചെയ്തതും ഇന്ത്യക്കും പാകിസ്താനുമിടയില്‍ നിസ്സഹായനാവുന്ന കശ്മീരിയും ഈ കൊച്ചു വരകളില്‍ നിറയുന്നു.

 

'മലനിരകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ഒരു സ്‌കൂള്‍. സ്‌കൂളിന്‍ മുന്നിലായി ഒരു വശത്ത് സൈന്യം. മറുവശത്ത് പ്രക്ഷോഭകര്‍. പ്രക്ഷോഭകര്‍ കല്ലെറിയുന്നു. പകരം സൈന്യം വെടിയുതിര്‍ക്കുന്നു. അതിനിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന ഒരു ബാലന്‍. അവനരികില്‍ തനിച്ചായിപ്പോയതിന്റെ അങ്കലാപ്പില്‍ നില്‍ക്കുന്ന അവന്റെ സുഹൃത്ത്.' മറ്റൊരു ചിത്രത്തിലെ രംഗമാണിത്. ചിത്രം വിവരിക്കുന്ന ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട് ഈ കൊച്ചു ബാലന്‍. വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇജാസിന്റെ സുഹൃത്താണവന്‍. അവന്റെ അനുഭവം തന്നെയാണ് ഈ കുഞ്ഞു വരകളില്‍ അവന്‍ വിവരിക്കുന്നത്.

 

'കുട്ടിക്കാലം ആധിപത്യത്തിന്റേതാണ്. അവിടെ ആരും മരിക്കുന്നില്ല.' നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കവി വചനമാണിത്. എന്നാല്‍ കശ്മീരിലെ കുട്ടിക്കാലം..ചോരമണക്കുന്നതാണ്. അവരുടെ കിനാവുകളില്‍ പോലും തെരുവില്‍ നിറയുന്ന ശവങ്ങളാണ്...മരണം മണക്കുന്നതാണ് അവരുടെ രാവുകളും പകലുകളും ...


കടപ്പാട് ബി.ബി.സി


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago