ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖര വിരമിച്ചു
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖരയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഏറെ നാളായി ടീമിന് പുറത്തുള്ള താരം ഇനി ദേശീയ ടീമിലെത്താന്‍ ബുദ്ധിമുട്ടേണ്ടി വരും എന്ന കണക്ക് കൂട്ടിയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പ് ടീമിലും ഇടംനേടാതിരുന്ന താരം 2017ലാണ് ഒടുവില്‍ ടീമിനായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2018നുശേഷം ലിസ്റ്റ് എ ക്രിക്കറ്റിലും താരം സജീവമല്ല. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കായി ദീര്‍ഘകാലം ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്നു. അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനുള്ള താരത്തിന്റെ കഴിവും ടീമില്‍ സ്ഥിരപ്പെടുത്തി. 21-ാം വയസില്‍ 2003ലാണ് ദേശീയ ടീമില്‍ അരങ്ങേറിയത്. 2005ല്‍ ടെസ്റ്റ് ടീമിലും അരങ്ങേറ്റം നടത്തി.
ശ്രീലങ്കക്കായി 184 ഏകദിന മത്സരങ്ങളില്‍നിന്നും 199 വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."