പ്ലാന്റേഷന് കോര്പറേഷന് ഗോഡൗണില്‍ കെട്ടിക്കിടന്ന കശുവണ്ടി വില്പന നടത്തി
ബോവിക്കാനം: മൂന്നുതവണ ലേലം നടത്തിയിട്ടും വില്‍ക്കാനാവാതെ പ്ലാന്റേഷന് കോര്‍പറേഷന്റെ ഗോഡൗണില്‍ കെട്ടിക്കിടന്ന കശുവണ്ടി വില്പന നടത്തി. പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പറേഷനാണ് കശുവണ്ടി നല്‍കിയത്.
കാസര്‍കോട്, രാജപുരം, ചീമേനി എസ്റ്റേറ്റുകളിലെ ലേലം നടക്കാത്ത തോട്ടങ്ങളില്‍ നിന്നുള്ള 40 ടണ്‍ കിലോ കശുവണ്ടിയാണ് കിലോക്ക് 121 രൂപ പ്രകാരം വില്പന നടത്തിയത്.
കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 155രൂപ നിരക്കില്‍ വ്യവസായികള്‍ക്കു വില്പന നടത്താന്‍ പി.സി.കെ തീരുമാനിച്ചപ്പോള്‍ പൊതുമേഖല കശുവണ്ടി ഫാക്ടറികളില്‍ തോട്ടണ്ടി ക്ഷാമമുള്ളതിനാല്‍ വിപണി വിലയ്ക്ക് അവര്‍ക്കു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍ ഒരുമിച്ചുമുഴുവന് തുകയും നല്കാന് സാധിക്കില്ലെന്നും ആദ്യം പകുതി തുക നല്‍കാമെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ അറിയിച്ചതോടെ പി.സി.കെ കശുവണ്ടി നല്കാന് തയാറാവാത്തതാണ് കശുവണ്ടി കെട്ടിക്കിടക്കാന്‍ ഇടയാക്കിയത്. പിന്നീട് ലേലം ചെയ്തു വില്ക്കാന് സര്‍ക്കാര്‍ നിദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നേരത്തെ മൂന്നുതവണ നടന്ന ലേലത്തില്‍ 122,109, 105, രൂപ പ്രകാരമാണ് ലേലത്തില്‍ പങ്കെടുത്തവര്‍ കോട്ട് ചെയ്തിരുന്നെങ്കിലും ഈ തുകയ്ക്കു കശുവണ്ടി നല്കാന് പി.സി.കെ തയാറായിരുന്നില്ല. എന്നാല്‍ ലേലത്തില്‍ കോട്ട് ചെയ്ത ഉയര്‍ന്ന തുകയേക്കാള്‍ ഒരു രൂപ കുറച്ചാണ് ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനു നല്കിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."