HOME
DETAILS
MAL
രണ്ടാം ഗഡു ജൂണ്‍ 19ന് മുന്‍പ് അടക്കണം
backup
May 29 2017 | 21:05 PM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിച്ചവര്‍ രണ്ടാം ഗഡു തുക ജൂണ്‍ 19ന് മുന്‍പായി അടക്കണം. ആദ്യഗഡുവായ 81,000 രൂപക്ക് പുറമെയാണ് രണ്ടാം ഗഡു താമസ കാറ്റഗറിക്ക് അനുസൃതമായി അടക്കേണ്ടത്. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,54,150 രൂപയും അസീസിയ കാറ്റഗറിയില്‍ 1,20,750 രൂപയുമാണ് അടക്കേണ്ടത്.
ഹജ്ജ് അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ഇതിനായി 8,000 രൂപ അധികം അടക്കണം. മുഴുവന്‍ വിമാനക്കൂലിയും അടയ്‌ക്കേണ്ടണ്ടവര്‍ 10,750 രൂപയും അധികം നല്‍കണം. 2 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് 11,850 രൂപയാണ് അടക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."