HOME
DETAILS

ഭീതിമാറാതെ ലോകം: വകഭേദം വന്ന കൊറോണ വൈറസ് ഇന്ത്യക്കുപുറമേ പാക്കിസ്ഥാനിലും; നിലവിലെ വാക്‌സിന്‍ തന്നെ മതിയാകുമെന്ന കണക്കുകൂട്ടലില്‍ വിദഗ്ധര്‍

  
backup
December 29, 2020 | 4:54 PM

covid-new-case-world-issue

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് തയാറെടുത്തിരിക്കെ രാജ്യത്തു വകഭേദം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത് വാക്‌സിന്‍ വിതരണ നടപടിയെ അട്ടിമറിക്കില്ലെന്ന കണക്കുകൂട്ടലില്‍ വിദഗ്ധര്‍. വാക്‌സിന്‍ വരുന്നതോടെ കൊവിഡിനെതിരായ പോരാട്ടം വിജയത്തിലേക്കടുക്കുന്നു എന്ന പ്രതീക്ഷയിലിരിക്കെയാണ് യു.കെയില്‍ നിന്ന് കൊവിഡിന്റെ വകഭേദം കണ്ടെത്തിയതായ വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നാലെ ആറു പേര്‍ക്ക് രാജ്യത്ത് പുതിയ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ആറു പേരും യു.കെയില്‍ നിന്നെത്തിയവരാണ്. മൂന്നെണ്ണം ബംഗളൂരു നിംഹാന്‍സ് ലാബിലും രണ്ടെണ്ണം ഹൈദരാബാദ് സി.സി.എം.ബിയിലും ഒന്ന് പൂനെ എന്‍.ഐ.വിയിലും നടത്തിയ പരിശോധനകളിലാണ് കണ്ടെത്തിയത്. അതേ സമയം ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പാകിസ്താനിലുമെത്തി. ബ്രിട്ടനില്‍ നിന്നു കറാച്ചിയിലെത്തിയ മൂന്നു പേരിലാണ് വൈറസ് കണ്ടെത്തിയത്.


പുതിയ കൊവിഡ് നിലവിലുള്ള വൈറസിനെക്കാള്‍ പകരാന്‍ 70 ശതമാനം കൂടുതല്‍ സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തല്‍. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്‍പതിനും 22നുമിടയില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതില്‍ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ജനിതക ശ്രേണീകരണം നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ മതിയെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ആസ്ട്രാസെനെക്ക, മോഡേണ, ഫൈസര്‍ എന്നീ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ വകഭേദം വന്ന കൊവിഡിന്റെ സ്‌പൈക്ക് പ്രോട്ടീനെയും ലക്ഷ്യമിടുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൊവിഡിന് ജനിതകമാറ്റത്തിലൂടെ ഈ വാക്‌സിനുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അത്ര എളുപ്പം സാധിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
വൈറസുകളിലെ ജനിതകമാറ്റം ഒരു സാധാരണ സംഭവമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ജലദോഷമുണ്ടാക്കുന്ന വൈറസുകള്‍ക്കു പോലും ജനിതകമാറ്റമുണ്ടാകാറുണ്ട്. യു.കെയില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തില്‍ അതിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ് മാറ്റം വന്നിട്ടുള്ളത്. സ്‌പൈക്ക് പ്രോട്ടീനുപയോഗിച്ചാണ് മനുഷ്യശരീരത്തിലേക്ക് വൈറസുകള്‍ കടന്നുചെല്ലുന്നത്. സ്‌പൈക്ക് പ്രോട്ടീനില്‍ മാറ്റം വന്നതോടെ പുതിയ വൈറസുകള്‍ക്ക് മനുഷ്യശരീരത്തില്‍ അതിവേഗം കയറിച്ചെല്ലാനും രോഗിയുടെ മൂക്കിലും തൊണ്ടയിലും കൂടുതല്‍ വൈറസുകളെ സൃഷ്ടിക്കാനും കഴിയും.

ഇതോടെ വൈറസുകള്‍ വേറെ ഇടങ്ങള്‍ അന്വേഷിക്കുകയും കൂടുതല്‍ ആളുകളിലേക്ക് വേഗത്തില്‍ പടരുകയും ചെയ്യും. പുതിയ കൊവിഡ് പഴയതിനെക്കാള്‍ 70 ശതമാനം കൂടുതല്‍ പടരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതു മാരകമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, പുതിയ വകഭേദം കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയും ഇന്ത്യ പോലെ ജനസംഖ്യ കൂടിയ രാജ്യങ്ങളിലെ ചികിത്സാ സംവിധാനം താറുമാറാക്കുകയും ചെയ്യും. മുപ്പതിനും അറുപതിനുമിടയില്‍ പ്രായമുള്ളവരിലാണ് പുതിയ വൈറസ് കൂടുതലായി ബാധിച്ചത്. മുന്‍പത്തെ വൈറസുകള്‍ കൂടുതലും പ്രായമുള്ളവരെയായിരുന്നു ബാധിച്ചിരുന്നത്.
പുതിയ വൈറസുകളെ നേരിടാന്‍ നമ്മള്‍ പ്രത്യേകം മുന്‍കരുതലുകളൊന്നും എടുക്കേണ്ടതില്ലെന്നും നേരത്തെ കൊറോണ വൈറസുകളെ എങ്ങനെയാണോ നേരിട്ടത,് അതേ മാര്‍ഗം തന്നെ പിന്‍തുടരുകയാണ് വേണ്ടതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ തുടരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  5 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  5 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  5 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  5 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  5 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  5 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  5 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  5 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  5 days ago