ഫോക്‌ലോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: കേരളാ ഫോക്‌ലോര്‍ അക്കാദമിയുടെ 2019ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടിങ്, സിനിമ എന്നിവയ്ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 10,000 രൂപ വീതവും ഫെലോഷിപ്പിന് 15,000 രൂപയും മറ്റു പുരസ്‌കാരങ്ങള്‍ക്കും ഗുരുപൂജാ പുരസ്‌കാരം, ഗ്രന്ഥരചന, ഡോക്യുമെന്ററി എന്നിവയ്ക്കും 7,500 രൂപ വീതവും നല്‍കും. യുവപ്രതിഭാ പുരസ്‌കാരത്തിനും എം.എ ഫോക്‌ലോര്‍ റാങ്ക് ജേതാവിനും 5,000 രൂപ വീതം നല്‍കും.
ദിനേശന്‍ തെക്കന്‍കൂറന്‍ പെരുവണ്ണാന്‍ അഴീക്കോട് കണ്ണൂര്‍, കൃഷ്ണന്‍ പണിക്കര്‍ എം. തിമിരി, ടി. രാമചന്ദ്രന്‍ പണിക്കര്‍ ചെറുതാഴം (തെയ്യം), കെ. നാരായണന്‍ പണിക്കര്‍ ചന്തേര (മറത്തുകളി), വി.കെ ബഷീര്‍ പതിയിരക്കര (ദഫ്മുട്ട് ), പി.പി നാരായണന്‍ പണിക്കര്‍ അന്നൂര്‍ (കളരി പയറ്റ്), വെട്ടൂര്‍ കെ. സുശീലന്‍ വര്‍ക്കല (പാക്കനാര്‍ കളി), കെ.കെ രാമചന്ദ്രപുലവര്‍ പാലക്കാട് (തോല്‍പ്പാവക്കൂത്ത്), ടി. ലക്ഷ്മികാന്ത അഗ്ഗിത്തായ കാസര്‍കോട് (തിടമ്പുനൃത്തം), സജികുമാര്‍ ഓതറ പത്തനംതിട്ട (പടയണി), എ.വി പ്രഭാകരന്‍ കാസര്‍കോട് (കോല്‍ക്കളി), ടി. രാമചന്ദ്രന്‍ പണിക്കര്‍ കണ്ണൂര്‍ (തെയ്യം) എന്നിവര്‍ ഫെലോഷിപ്പിനും സേതുരാമ പെരുമലയന്‍ കാസര്‍കോട് (തെയ്യം), കെ.കെ വേലുക്കുട്ടി തൃശൂര്‍ (കളമെഴുത്ത് പാട്ട്), കെ. ഉമ്പിച്ചി കാസര്‍കോട് (മംഗലം കളി), എം.കെ ശിവദാസന്‍ നായര്‍ പത്തനംതിട്ട (പടയണി), വി. അനന്തന്‍ ഗുരുക്കള്‍ കണ്ണൂര്‍ (കോല്‍ക്കളി), മുരളീധര മാരാര്‍ എര്‍ണാകുളം (മുടിയേറ്റ്), സി. ശങ്കരനാരായണ മേനോന്‍ തൃശൂര്‍ (കളരിപ്പയറ്റ്) എന്നിവര്‍ ഗുരുപൂജ പുരസ്‌കാരത്തിനും അര്‍ഹരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."