HOME
DETAILS

മാലിന്യം നിറഞ്ഞ് ബദിയഡുക്ക നഗരം

  
backup
May 29 2017 | 21:05 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%ac%e0%b4%a6%e0%b4%bf%e0%b4%af%e0%b4%a1%e0%b5%81




ബദിയഡുക്ക: നഗരത്തിലും പരിസരങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടുമ്പോഴും നീക്കം ചെയ്യാന്‍ നടപടികളില്ലാതെ പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുന്നു.
 പാതയോരത്തെ ഓവുചാലുകളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ വ്യാപാരികളും നഗരത്തിലും പുറത്തുമുള്ള താമസക്കാരാണ് ഓവുചാലുകളില്‍ മാലിന്യം തള്ളുന്നത്. പൊതുമരാമത്ത് റോഡയാതിനാല്‍  അവ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് അധികൃതര്‍ക്കാണെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈയൊഴിയുകയാണ്.
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ഓടകള്‍ വൃത്തിയാക്കില്ലെങ്കില്‍ മാലിന്യങ്ങളില്‍ റോഡില്‍ പരന്നൊഴുകുന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഏറെ ദുരിതമായി മാറും. ടൗണില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനവും പഞ്ചായത്തിനില്ല. ടൗണിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശൂചീകരിക്കാനും രണ്ട് തൂപ്പ് ജോലിക്കാരുണ്ടെങ്കിലും ഇവരുടെ സേവനം പഞ്ചായത്ത് ഓഫിസിനകത്ത് മാത്രം ഒതുങ്ങുന്നതായും ആരോപണമുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അലക്ഷ്യമായി വലിച്ചെറിയുന്ന ചപ്പ് ചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും യഥാസമയം അതാത് വ്യാപാര സ്ഥാപന ഉടമകള്‍ തന്നെ നീക്കം ചെയ്യണമെന്ന് വ്യാപാരികളുടെയും പഞ്ചായത്ത് അധികൃതരുടെ യോഗത്തില്‍ തീരുമാനം എടുക്കുന്നതല്ലാതെ അതും ഇവിടെ പ്രവര്‍ത്തികമാകുന്നില്ല. ഒരുവശത്ത് ടൗണിലെ മാലിന്യ നിക്ഷേപംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ മറുവശത്ത് പാതയോരത്ത് അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇരുളിന്റെ  മറവില്‍ തള്ളുന്നത് മൂലം മൂക്ക് പൊത്തി വേണം സഞ്ചരിക്കാന്‍.
 ചെര്‍ക്കള മുതല്‍ പെര്‍ള വരെയുള്ള റോഡരികിലെ വിജനമായ നെക്രാജെ സമീപം മായിലങ്കോടി വളവ്, കരിമ്പില, കാടമന , ഉക്കിനഡുക്കക്ക് സമീപം പര്‍ത്തിക്കാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അറവ് മാലിന്യങ്ങള്‍ ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും നിറച്ച് വ്യാപകമായി തള്ളുന്നത്. ഇതില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം മൂലം മുക്കു പൊത്താതെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ക്കെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതരാവട്ടെ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ്  ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago