HOME
DETAILS
MAL
കോടിയേരി പാകിസ്താനില്‍ പോകണമെന്ന് ബി.ജെ.പി നേതാവ്
backup
May 29 2017 | 21:05 PM
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് കണ്ണൂരില്‍ സൈന്യത്തിനെതിരേ നടത്തിയ പരാമര്‍ശം രാജ്യ ദ്രോഹക്കുറ്റവും ഇന്ത്യാ വിരുദ്ധവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷണദാസ്.
സൈന്യത്തിനെതിരേ ആരോപണമുന്നയിച്ച കോടിയേരി പാക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്താനും പാക് ഭീകരവാദികളും ഉന്നയിക്കുന്ന അതേ ആരോപണമാണ് കോടിയേരിയും ഉന്നയിച്ചിരിക്കുന്നത്. പാക് ഭീകര സംഘടനകളുടെയും സി.പി.എമ്മിന്റെയും കോടിയേരിയുടെയും ശബ്ദം ഒന്നാണ്.കോടിയേരി തന്റെ വാക്ക് പിന്‍വലിച്ച് ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച് പാകിസ്താനിലേക്ക് പോയി അവിടുത്തെ സൈന്യത്തിനൊപ്പം ചേരണമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."