മുത്വലാഖ് ബില്‍: ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട വ്യക്തമായി- കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ ന്യൂനപക്ഷ വിഭാഗത്തിന് ഒരുകാരണവശാലും സ്വീകാര്യമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ലോക്‌സഭയില്‍ മുത്വലാഖ് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ നിലപാടാണ് ബില്ലില്‍ മുസ്‌ലിംകളോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രിംകോടതി മുത്വലാഖ് നിയമവിരുദ്ധമാക്കി വിധിപ്രസ്താവിച്ചെങ്കിലും ഈ വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ മുസ്‌ലിംലീഗ് വിശ്വാസികള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ മുത്വലാഖ് ബില്ലിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇരട്ടത്താപ്പെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ചീത്തയെ നല്ലതാക്കി അവതരിപ്പിക്കുന്ന രീതിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുത്വലാഖിന്റെ പേരില്‍ സര്‍ക്കാര്‍ മുസ്്‌ലിംകള്‍ക്കെതിരേ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും ലോക്‌സഭയില്‍ ആരോപിച്ചു. നാട്ടിലാകെ വാട്‌സ്ആപ്പ് ത്വലാഖ്, ഇലക്ട്രോണിക് ത്വലാഖ് എന്നിങ്ങനെ നടക്കുന്നു എന്ന വിധത്തില്‍ വ്യാജമായ പ്രചാരണങ്ങളാണ് അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."