കോണ്‍ഗ്രസിനെതിരെ അജ്മീറില്‍ മോദിയുടെ ആക്രമണം; മധ്യപ്രദേശില്‍ രാഹുലിന്റെ മറുപടി
അജ്മീര്‍: കോണ്ഗ്രസിതിരെ വിമര്‍ശനം ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജ്മീര്‍ റാലി. റാഫേല്‍ കരാറിലെ വിമര്‍ശനമാണ് മോദിയെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് ജവാന്മാരെ പരിഹസിക്കുകയാണെന്ന് മോദി പറഞ്ഞു.
''സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കാര്യത്തിലും നമ്മുടെ സൈന്യത്തിന്റെ കാര്യത്തിലും അഭിമാനിക്കാത്ത ഒരു ഇന്ത്യക്കാരനുമുണ്ടാവില്ല. പക്ഷെ, കോണ്‍ഗ്രസിന്റെ കാര്യം നോക്കൂ. അവര്‍ നമ്മുടെ ജവാന്മാരെ വരെ പരിഹസിക്കുന്നു''- മോദി പറഞ്ഞു.
മോദിയുടെ വിമര്‍ശനത്തിനു പിന്നാലെ, മധ്യപ്രദേശിലെ മൊറീനയില്‍ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടിയും നല്കി. ''റാഫേല്‍ കരാര്‍ എച്ച്.എ.എല്ലിന് നല്കിയിരുന്നെങ്കില് ഇന്ത്യയില്‍ നിരവധി ജോലികള്‍ സൃഷ്ടിക്കാമായിരുന്നു. പക്ഷെ, എച്ച്.എ.എല്ലില്‍ നിന്ന് ഇതിനെ കട്ടുകൊണ്ടുപോയി അനില്‍ അംബാനിയുടെ കമ്പനിക്ക് 30,000 കോടി രൂപയുടെ കരാര്‍ നല്കി''- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രി വസുന്ധര രാജെ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാനില്‍ നടത്തുന്ന റാലിയുടെ സമാപനമാണ് അജ്മീറില്‍ നടന്നത്. കഴിഞ്ഞവര്‍ഷം നടന്ന അജ്മീര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."