HOME
DETAILS
MAL
അതിസാരം കുറ്റിപ്പുറത്ത് മരണം മൂന്നായി; കോളറയെന്ന് സംശയം
backup
July 31 2016 | 20:07 PM
കുറ്റിപ്പുറം: അതിസാരം ബാധിച്ച് കുറ്റിപ്പുറത്ത് മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. കോളറയും അതിസാരവും പടര്‍ന്ന കുറ്റിപ്പുറത്ത് ചെല്ലൂര്‍ സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. പറക്കുന്ന് അമ്പലത്തിന് സമീപത്തെ കോളനിയില്‍ പൂഴിക്കുന്നത്ത് കാര്‍ത്യായനി (67) ആണ് മരിച്ചത്.
അതിസാരത്തെ തുടര്‍ന്ന് ഇവര്‍ ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ച ഇവര്‍ ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.
കോളറയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ച കാര്‍ത്യായനി തൊഴിലുറപ്പ് പ്രവര്‍ത്തകയാണ്. ഏകമകന്: ലിബീഷ്. സഹോദിമാര്‍: ശാന്ത,ദേവകി,സുന്ദരി. മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."