ഷഹബാസ് ഷെരീഫിന് അഴിമതിക്കേസില്‍ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ലാഹോര്‍: പാകിസ്താനിലെ പ്രതിപക്ഷ നേതാവും മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹാദരനുമായ ഷഹബാസ ഷെരീഫ് അഴിമതിക്കേസില്‍ അറസ്റ്റിലായി. നടപടികളുടെ ഭാഗമായി ഇന്ന് ലാഹോറിലെ അഴിമതി വിരുദ്ധ കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ പത്തു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇന്നലെ അദ്ദേഹം നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അറസ്റ്റെന്ന് അധികൃതര്‍ പറഞ്ഞു. ആഷ്യാനാ ഹൗസിങ് സ്‌കീം, സാഫി പാനി കമ്പനി എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളാണ് ഷഹബാസിനെ കുരുക്കിയത്. ആദ്യത്തേതില്‍ 14 ബില്യന്റെ രൂപയുടെ അഴിമതിയും രണ്ടാമത്തേതില്‍ നാലു ബില്യന്‍ രൂപയുടെ അഴിമതിയും നടന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഷഹബാസ് പഞ്ചാബ് ഗവര്‍ണറായിരുന്ന കാലത്തു രൂപീകരിക്കപ്പെട്ടതാണ് സാഫ് പാനി കമ്പനി. ഗ്രാമീണമേഖലില്‍ ശുദ്ധജലം എത്തിക്കുന്നതിന്റെ സാധ്യത പഠിച്ചു പദ്ധതി തയ്യാറാക്കി നടപ്പാക്കാനാണിതു രൂപീകരിച്ചത്.
ഷഹബാസിന്റെ മകളുടെ ഭര്‍ത്താവ് അലി ഇമ്രാനും ഈ കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലേയ്ക്കു കടന്നുകളഞ്ഞ അലി ഇമ്രാനെ പിടികൂടാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."