HOME
DETAILS
MAL
സഊദിയിൽ മുഅദ്ദിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതികളിൽ ഒരാൾ കീഴടങ്ങി
backup
December 30 2020 | 05:12 AM
റിയാദ്: സഊദിയിൽ ബാങ്ക് വിളിക്കിടെ മുഅദ്ദിനെ നിഷ്ട്ടൂരമായി കൊലപ്പെടുത്തി. ജിദ്ദയിലെ അൽഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിൽ മുഅദ്ദിനായി സേവനമനുഷ്ഠിക്കുന്ന അറുപതു കാരനായ വൃദ്ധനെയാണ് രണ്ടംഗ സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത് തിങ്കളാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെ സംഘം പള്ളിയിൽ കയറി അപ്രതീക്ഷിതമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വൃദ്ധന്റെ കഴുത്തിൽ പലതവണ കുത്തിയ സംഘം അവസാനം കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട അക്രമികളിൽ ഒരാൾ പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങി. രണ്ടാമനെ പിടികൂടുന്നതിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ തന്നെയാണ് അക്രമികൾ. പ്രതികളെ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മക്ക പോലീസിന്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."