'തങ്ങള്‍ക്കു മുന്നില്‍ യു.എസും റഷ്യയും ഒന്നുമ ല്ലെന്ന് അബ്ദുല്‍ റഹ്മാന്‍ മക്കി; 'പാകിസ്താന്‍ സൈന്യം ഭീകരരുടെ കൈയിലെ കളിപ്പാവ'
ഇസ്‌ലാമാബാദ്: പാകിസ്താന്‍ സൈന്യം ഭീകര സംഘടനകളുടെ കൈയിലെ കളിപ്പാവയാണെന്ന് പാക് ഭീകര ഗ്രൂപ്പായ ജമാഅത്തുദ്ദഅ്‌വയുടെ പുതിയ മേധാവി ഹാഫിസ് അബ്്ദുല്‍ റഹ്മാന്‍ മക്കി. പാക് മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫ് ഇസ്‌ലാമിക സഖ്യസേനയുടെ തലപ്പത്തെത്തിയത് ഭീകരഗ്രൂപ്പുകള്‍ക്ക് നല്‍കിയ പിന്തുണയെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായ പര്‍വേസ് മുശര്‍റഫിനെയും മക്കി വിമര്‍ശിച്ചു. സി.എന്‍.എന്‍-ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് സൈന്യത്തിനെതിരേ ഗുരുതരമായ ആരോപണവുമായി ജമാഅത്തുദ്ദഅ്‌വ രംഗത്തെത്തിയത്. മുശര്‍റഫ് രാജ്യംവിടേണ്ടി വന്നത് തങ്ങളുടെ എതിര്‍പ്പ്മൂലമായിരുന്നുവെന്ന് മാക്കി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കയെ പുറത്താക്കിയത് പാകിസ്താനിലെ ഭീകരസംഘടനകളാണ്. അതുപോലെ നാറ്റോ സഖ്യത്തെയും ഇന്ത്യയെയും തങ്ങള്‍ പരാജയപ്പെടുത്തുമെന്നും മക്കി അവകാശവാദമുന്നയിക്കുന്നുണ്ട്. റഷ്യപോലും പാകിസ്താനോട് സഹായം തേടുന്ന സ്ഥിതിയാണുള്ളതെന്നും റഷ്യയും യു.എസും ഏറ്റവും വലിയ രണ്ടു ശക്തികളാണെന്നും മക്കി പറഞ്ഞു. ആഗോളതലത്തില്‍ തങ്ങളുടെ ഭീകര ശൃംഖല പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു.
തങ്ങള്‍ക്കു മുന്‍പില്‍ റഷ്യയും അമേരിക്കയും ഒന്നുമല്ലെന്നും ഹാഫിസ് സഈദിന്റെ മരുമകനായ മക്കി പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹാഫിസ് സഈദ് വീട്ടുതടങ്കലിലായതിനു പിന്നാലെയാണ് മക്കിയെ നേതാവാക്കിയത്. ഹാഫിസ് സഈദിന്റെ വീട്ടുതടങ്കലിനു പിന്നാലെ 1997ലെ ഭീകരവിരുദ്ധ നിയമ പ്രകാരം ജമാഅത്തുദ്ദഅ്‌വക്ക് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് തഹ്‌രീക് ആസാദി ജമ്മു ആന്‍ഡ് കശ്മിര്‍ എന്ന പേരിലാണ് ഇപ്പോള്‍ സംഘടന പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."