ജൈവകൃഷിക്ക് പ്രധാന്യം നല്‍കി സര്‍ക്കാര്‍; രാസവളത്തെ പിന്തുണച്ച് ഒരുവിഭാഗം കൃഷി ഓഫിസര്‍മാര്‍
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു വിഭാഗം കൃഷി ഓഫിസര്‍മാര്‍ രാസവളപ്രയോഗത്തിന് പിന്തുണയുമായി രംഗത്ത്. ജൈവകൃഷിയിലൂടെ താല്‍ക്കാലിക ലാഭം മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ എന്നാണ് ഇവരുടെ വാദം.
അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരളയിലെ അംഗങ്ങളാണ് ഇത്തരത്തില്‍ രാസവളപ്രയോഗത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ജൈവകൃഷിരീതി കേരളത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം ഇത്തരത്തില്‍ രാസവളത്തെ അനുകൂലിക്കുന്നത്.
കാര്‍ഷികമേഖലയില്‍ വിളകള്‍ക്ക് യഥാര്‍ഥ രീതിയില്‍ രാസവള പ്രയോഗം നടത്തിയാലേ നല്ല ഉല്‍പ്പന്നം ലഭിക്കുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. ലാഭം മാത്രമല്ല ഗുണനിലവാരമുള്ള വിളവ് ലഭിക്കുകയെന്നതാണ് കൃഷിയുടെ ലക്ഷ്യമെന്നാണ് സംഘടനയുടെ വാദം. കൃഷിസമയത്ത് മണ്ണ് പരിശോധനടത്തി അനുയോജ്യമായ രാസവള പ്രയോഗം നടത്തേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാറിയ ജീവിതസാഹചര്യത്തില്‍ രാസവള പ്രയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നിരിക്കെയാണ് കൃഷി ഉദ്യോഗസ്ഥരില്‍ ഒരു കൂട്ടര്‍ രാസവളത്തിന് പിന്തുണ നല്‍കുന്നത്.
സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ജനങ്ങളിലെത്തിക്കേണ്ട കൃഷി ഓഫിസര്‍മാരില്‍ ഒരുവിഭാഗം ഇത്തരത്തിലുള്ള നിലപാടില്‍ എത്തിയതിനു പിന്നില്‍ രാസവള കമ്പനികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.
ജൈവകൃഷിരീതി കര്‍ഷകര്‍ വിജയകരമായി നടപ്പാക്കുമ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ ഇതിനെ പരോക്ഷമായി എതിര്‍ക്കുന്നത്. മികച്ച ഉല്‍പ്പന്നം ലഭിക്കണമെങ്കില്‍ മണ്ണ് പരിശോധനനടത്തി രാസവള പ്രയോഗം നടത്തണമെന്നു പറയുമ്പോഴും ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഇവര്‍ക്ക് യാതൊരു മറുപടിയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."