എല്‍ദോ എബ്രഹാം എം.എല്‍.എക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല; കാനത്തിന് സി.പി.ഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: കാനത്തിന് സി.പി.ഐ എറണാകുളം ജില്ലാ എക്സിക്യുട്ടൂവില് രൂക്ഷവിമര്‍ശനം. എല്‍ദോ എബ്രഹാം എം.എല്‍.എ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്നും വിഷയത്തില്‍ നേതൃത്വം മാപ്പുപറയണമെന്നും എറണാകുളം ജില്ലാ എക്സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.
അതിനിടെ കാനവും എല്‍ദോ എബ്രഹാം എം.എല്‍.എയും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിച്ചതച്ചിട്ടും സെക്രട്ടറി കൃത്യമായി പ്രതികരിച്ചില്ലെന്നും മര്‍ദനമേറ്റ എം.എല്‍.എയെ സന്ദര്‍ശിച്ചിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കാനം എം.എല്‍.എയെ കണ്ടത്.
ക്രൂരമായി പൊലിസ് മര്‍ദിച്ചിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി കരുതുന്നില്ലെന്നും കാനം പറഞ്ഞു.
അതേസമയം, നടന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരമാണ്. ഒരു വ്യക്തിയുടെ സമരമൊന്നുമല്ല. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കാനം പാര്‍ട്ടിയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. അതിനിടെ കാനം രാജേന്ദ്രനെതിരേ സി.പി.ഐയില്‍ വന്‍ പടയൊരുക്കം നടക്കുകയാണ്. എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പൊലിസ് നടപടിയെ ന്യായീകരിച്ചതാണ് പാര്‍ട്ടിയിലെ താഴെക്കിടയിലുള്ള നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ കാനത്തിനെതിരേ പാര്‍ട്ടി ഓഫിസിന്റെ മതിലില്‍ കാനത്തിനെതിരേ പാസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴയിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിന്റെ മതിലിലാണ് കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ എന്ന തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തിരുത്തല്‍വാദികള്‍ സി.പി.ഐ എന്നാണ് പോസ്റ്ററിലുള്ളത്. എല്‍ദോ എബ്രഹാം എം.എല്‍.എക്കും ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യങ്ങളും അര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."