'ജയ് ശ്രീരാം' വിളിക്കാത്തവരെ ഖബര്‍സ്ഥാനിലേക്ക് അയക്കുമെന്ന് തുടങ്ങുന്ന പാട്ട് യൂ ട്യൂബില്‍: അപ്ലോഡ് ചെയ്ത യു.പി ഗായകനെ പൊലിസ് പൊക്കി
ലഖ്നൗ: ജയ് ശ്രീരാം എന്ന് വിളിക്കാത്തവരെ ഖബര്‍സ്ഥാനിലേക്ക് അയക്കുമെന്ന് തുടങ്ങുന്ന വരികളുള്ള പാട്ട് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഗായകന് കുടുങ്ങി. യു.പി സ്വദേശിയായ ഗായകന് വരുണ്‍ ബാഹറിനെയാണ് മതവിദ്വേഷത്തിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 23നാണ് വിവാദ പാട്ട് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തത്. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷകരമായ പരാമര്ശങ്ങളുള്ളതുമാണ്. കാവിധാരികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഡാന്‍സ് ചെയ്യുന്നതും കയ്യില്‍ വാളേന്തിയവര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
വരുണ്‍ ബാഹറും ഗാനം രചിച്ച സന്തോഷ് സിങ് യാദവും ചേര്‍ന്നാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്. പരാതി വ്യാപകമായതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് മൂന്ന് പേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുന്‍പും സമാനമായി നടപടിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."