HOME
DETAILS

ജനപ്രതിനിധികള്‍ ജനങ്ങളെ മറക്കരുത്

  
backup
December 30 2020 | 20:12 PM

1234-2

ത്രിതല പഞ്ചായത്ത് സാരഥികളെ ഇന്നലെ തെരഞ്ഞെടുത്തിരിക്കുകയാണ്. പുതിയ ഭരണസമിതികളുടെ നേതൃത്വത്തില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ഭരണരംഗത്തേക്കിറങ്ങുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവതീയുവാക്കളുടെ ഒരു വലിയ നിര തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും വിദ്യാര്‍ഥികളോ മറ്റു ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നവരോ ആണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കോര്‍പറേഷനായ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ഒരു വിദ്യാര്‍ഥിനിയാണ്. പഠനത്തോടൊപ്പം നഗരഭരണവും കൊണ്ടുപോകാന്‍ തനിക്കു കഴിയുമെന്ന അവരുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍ നഗര, ഗ്രാമ പഞ്ചായത്തുകളുടെ ഭരണസാരഥ്യമേറ്റെടുത്ത യുവതീയുവാക്കളെക്കുറിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
വീറും വാശിയും നിറഞ്ഞതായിരുന്നു തെരഞ്ഞടുപ്പു രംഗം. ഇപ്പോള്‍ എല്ലാം ശാന്തമാണ്. തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ അവരുടെ പാര്‍ട്ടികളുടെ പ്രതിനിധികളായിരിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും പക്ഷെ, അവര്‍ പ്രതിനിധീകരിക്കുന്നത് വാര്‍ഡിലേയോ ഡിവിഷനിലേയോ മുഴുവന്‍ ജനങ്ങളെയുമാണെന്ന് ഓര്‍ക്കണം. രാഷ്ട്രീയ വിദ്വേഷവും എതിര്‍പ്പുകളും ഇന്നലെയോടെ അവസാനിക്കേണ്ടതുണ്ട്. ഒരു ജനപ്രതിനിധി അയാള്‍ പ്രതിനിധാനം ചെയ്യുന്ന മുഴുവന്‍ ജനതയുടെയും പ്രതീക്ഷയാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കുമുണ്ടാകണം. പക്ഷപാതിത്വമോ രാഷ്ട്രീയ താല്‍പര്യങ്ങളോ ഒരു പഞ്ചായത്ത് മെമ്പറില്‍ നിന്നുപോലുമുണ്ടാകരുത്.


ഏതൊരു ജനതയും ആഗ്രഹിക്കുന്നത് അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെടുക എന്നതാണ്. ഭക്ഷണം, തലചായ്ക്കാനൊരിടം, തൊഴില്‍, കുടിവെള്ളം, സഞ്ചാരയോഗ്യമായ റോഡ് ഇതെല്ലാം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളാണ്. ഓരോ ഡിവിഷനിലും വാര്‍ഡിലും വ്യത്യസ്ത ആവശ്യങ്ങളായിരിക്കാം മുന്നിട്ടുനില്‍ക്കുന്നത്. അത്തരം അടിയന്തരാവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കി അതു പരിഹരിക്കപ്പെടുമ്പോള്‍ ആ ഗ്രാമമാണ്, അല്ലെങ്കില്‍ പട്ടണമോ നഗരമോ ആണ് വികസനം പ്രാപിക്കുന്നത്. ഗ്രാമങ്ങള്‍ സ്വയംപര്യാപ്തത നേടുമ്പോഴും ഗ്രാമങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ സഫലീകരിക്കപ്പെടുമ്പോഴുമാണ് ഇന്ത്യ മൊത്തത്തില്‍ വികസിക്കുക. അപ്പോഴാണ് ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ സാക്ഷാത്കരിക്കപ്പെടുക.


ഒരു വാര്‍ഡിലും ഡിവിഷനിലും വീടില്ലാത്ത ഒരു കുടുംബവുമുണ്ടാകരുതെന്നും പുറമ്പോക്കുകളില്‍ കുടില്‍ കെട്ടിത്താമസിക്കുന്ന നിരാലംബരുണ്ടാകരുതെന്നും ഓരോ പഞ്ചായത്ത് അംഗവും നഗരസഭാംഗവും തീരുമാനിക്കുമ്പോള്‍ നെയ്യാറ്റിന്‍കര നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുകയില്ല. മാതാപിതാക്കള്‍ കത്തിത്തീര്‍ന്നതിനു ശേഷം നിരാലംബരായ കുട്ടികള്‍ക്ക് വീടു വച്ചുകൊടുത്താല്‍ അഗ്നി വിഴുങ്ങിയ രക്ഷിതാക്കളെ തിരികെ കിട്ടുകയില്ലല്ലോ. ദാരുണാന്ത്യങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഒരു പഞ്ചായത്തിലും മേലിലെങ്കിലുമുണ്ടാകരുത്. അത്തരം സാഹചര്യങ്ങള്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലുണ്ടോ എന്നന്വേഷിക്കേണ്ടതും അതിനു പരിഹാരം കാണേണ്ടതും ഓരോ വാര്‍ഡ് മെമ്പറുടെയും ഡിവിഷന്‍ അംഗത്തിന്റെയും ബാധ്യതയാണ്.


കുടിക്കാന്‍ ശുദ്ധജലം കിട്ടാത്ത എത്രയോ ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളുമുണ്ട്. ഗുരുതരാവസ്ഥയില്‍പെടുന്ന രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ കഴിയാതെ വഴിയില്‍ മരിക്കുന്ന എത്രയോ സംഭവങ്ങള്‍ മലയോര പ്രദേശങ്ങളിലും ആദിവാസി ഊരുകളിലും ഇന്നുമുണ്ടാകുന്നു. ഇതിനെല്ലാം പരിഹാരം കാണുമ്പോള്‍ മാത്രമേ ഒരോ അംഗവും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ജനതയോടു നീതി പ്രവര്‍ത്തിക്കുന്നുള്ളൂ.


1994ല്‍ പഞ്ചായത്തിരാജ് ആക്ട് നിലവില്‍ വന്നതിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിപുലമായ അധികാരങ്ങളാണ് ലഭ്യമായത്. അതിനനുസൃതമായ ഫണ്ടും ലഭിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കക്ഷിതാല്‍പര്യങ്ങള്‍ക്കു വിധേയരായി ഫണ്ടുകള്‍ വകമാറ്റി ചെലവാക്കുകയോ ചില പ്രദേശങ്ങളെ അവഗണിക്കുകയോ ചെയ്യാറുണ്ട്. പല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അംഗങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ ഏതൊക്കെ പദ്ധതികള്‍ക്ക്, ഏതൊക്കെ ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്നുപോലും അറിവുണ്ടായിരുന്നില്ല എന്നത് അതിശയോക്തിപരമല്ല.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിലാണ് കഴിഞ്ഞുകൂടുന്നത്. അതിനാലാണ് ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന്. അതിനാല്‍ തന്നെ ഗ്രാമവികസനത്തിനാണ് ഇന്ത്യയില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നതും. കേരളത്തില്‍ ജനസംഖ്യയുടെ പകുതിയിലധികവും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനം,


തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മാലിന്യ സംസ്‌കരണം, ശുചിത്വം എന്നിവയൊക്കെ ഓരോ ഗ്രാമങ്ങളിലും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണിന്ന്. ഇതിനൊക്കെ ഫണ്ടുകളുമുണ്ട്. ഇവ യഥാക്രമം ഉപയോഗപ്പെടുത്തി അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് പുതിയ അംഗങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം പദ്ധതികളെല്ലാം സംസ്ഥാനത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ വികസനപാതയില്‍ വലിയ സംഭാവനകളര്‍പ്പിക്കവാന്‍ പുതിയ അംഗങ്ങള്‍ക്കു കഴിയും.
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശ ഭരണകാര്യങ്ങളില്‍ വര്‍ധിച്ചതോതിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ടണ്ടാണ് ഭരണഘടനയുടെ 73ാം ഭേദഗതി പ്രകാരം കേരള പഞ്ചായത്തിരാജ് ആക്ട് നിലവില്‍ വന്നത്. എങ്കിലും അധികാര വികേന്ദ്രീകരണം കൊണ്ട് ഗ്രാമീണ ജനതയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. അപൂര്‍വം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല.


പുതിയ സാരഥികളെ വ്യത്യസ്തരാക്കുന്നത് അവരുടെ ചുറുചുറുക്കും യൗവനവുമാണ്. ഈ അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്തി പദ്ധതികളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അത് അവരവരുടെ വാര്‍ഡുകളില്‍ പുതിയൊരു കാഴ്ചപ്പാടോടെ നടപ്പില്‍ വരുത്താനും കഴിയണം.
ഏതൊരു പദ്ധതിയെയും വികസനപ്രവര്‍ത്തനത്തെയും തകര്‍ക്കുന്നത് അഴിമതിയാണെന്നത് വിസ്മരിച്ചുകൂടാ. അഴിമതിക്കെതിരേയുള്ള പോരാട്ടവും കൂടിയാകണം പുതിയ തലമുറയെയും കൂടി പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍. നിങ്ങള്‍, ഞങ്ങള്‍ എന്ന രാഷ്ട്രീയ ഭിന്നത മറന്ന്, സ്വജനപക്ഷപാതത്തിനും വിഭാഗീയതയ്ക്കും അഴിമതിക്കുമതീതമായ ഒരു സല്‍ഭരണമാണ് കേരളജനത ത്രിതല പഞ്ചായത്ത് ഭരണാധികാരികളില്‍ നിന്നും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഭരണസാരഥികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അത്തരമൊരു സഫലമായ ഭരണകാലം കാഴ്ചവയ്ക്കാന്‍ പുതിയ ജനപ്രതിനിധികള്‍ക്കു കഴിയട്ടെ എന്നാശംസിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago