HOME
DETAILS

ഏകാഗ്രതയോടെ പ്രാര്‍ഥിക്കുക, അല്ലാഹു ഉത്തരം നല്‍കും

  
backup
May 30 2017 | 03:05 AM

%e0%b4%8f%e0%b4%95%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b5%8d

പ്രാര്‍ഥിക്കാത്തവരായി ആരുമുണ്ടാകില്ല. മുഴുമടിയന്‍മാര്‍ പോലും പ്രാര്‍ഥനയ്ക്ക് നേരം കണ്ടെത്തുന്നു. മതവിശ്വാസി അല്ലാത്തവരും ഗതിമുട്ടുമ്പോള്‍ ഏതെങ്കിലും ദിവ്യശക്തിയെ മനസിരുത്തി സങ്കടങ്ങള്‍ പറയുകയും സഹായം അര്‍ഥിക്കുകയും ചെയ്യുന്നുണ്ടാകും. പ്രാര്‍ഥനയ്ക്ക് മതവും വിശ്വാസവുമുണ്ടെന്നത് നേര്. എങ്കിലും ഭൗതികവാദിയും അദൃശ്യശക്തിയോട് സങ്കടപ്പാടുകള്‍ ബോധിപ്പിക്കും. പരമാവധി കീഴ്‌പ്പെട്ട് ഇലാഹാണെന്ന വിശ്വാസത്തില്‍ ഒരു ശക്തിയോട് അല്ലെങ്കില്‍ ഒരു വസ്തുവിനോട് ചോദിക്കുന്നതാണ് പ്രാര്‍ഥനയുടെ അര്‍ഥപൂര്‍ണ എങ്കില്‍ തന്നെയും നിരീശ്വരവാദി പോലും ആരോടെന്നറിയാതെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായം തേടും.

എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്നവനും സകല സുഖലോലുപത ലഭിച്ചവരും എപ്പോഴെങ്കിലും പ്രാര്‍ഥിക്കാതിരുന്നിട്ടുണ്ടാകില്ല. സുഖാഡംബരത്തിന്റെ പാരമ്യത സ്വായത്തമുള്ളവര്‍ക്കും മനഃസമാധാനം വേണം. അത് പണം കൊടുത്ത് വാങ്ങുക സാധ്യമല്ല. അല്ലാഹുവിന്റെ അനശ്വരമായ ശക്തിക്ക് മുന്നില്‍ താന്‍ ഒന്നുമല്ലെന്ന ബോധ്യം മനുഷ്യനെ പ്രാര്‍ഥനാ നിരതനാക്കുന്നു. ആത്മവിശുദ്ധിയിലൂടെ മാനസികമായി വളരാന്‍ സാധിക്കും. മാനസിക വളര്‍ച്ചയാണ് ശാരീരിക ഉന്മേഷത്തിനും ഊര്‍ജസ്വലതക്കും കാരണമാവുക. മാനസിക രോഗമാകട്ടെ പലപ്പോഴും ശാരീരിക രോഗത്തിന് ഇടവരുത്താറുണ്ട്. ശരീരം, മനസ്, ആത്മാവ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് മനുഷ്യജീവിതം.

ശാരീരിക ഉന്മേഷത്തിന് തെളിഞ്ഞ മനസ് വേണം. മാനസിക തെളിച്ചത്തിനും വളര്‍ച്ചയ്ക്കും ആത്മവിശുദ്ധി ആവശ്യമാണ്. മറ്റെന്തിനേക്കാളും ആത്മവിശുദ്ധിയാണാവശ്യം. ഈ ആത്മവിശുദ്ധി പ്രാര്‍ഥനയിലൂടെ നേടാന്‍ കഴിയും. പ്രാര്‍ഥന സൃഷ്ടിയെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്നു. അതുകൊണ്ട് അല്ലാഹു അടിമകളോട് പ്രാര്‍ഥിക്കാന്‍ കല്‍പ്പിക്കുന്നു. അതാണ് ആരാധന.
ലോകത്തുള്ള എന്തും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. മനുഷ്യന്‍ അല്ലാഹുവിന് ആരാധിക്കാനും സൃഷ്ടിക്കപ്പെട്ടു. ആരാധനയാവട്ടെ പ്രാര്‍ഥനയും. പ്രാര്‍ഥിക്കുന്നത് ആത്മവിശുദ്ധി ലഭിക്കാന്‍. നിസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് എല്ലാം പ്രാര്‍ഥനയാണ്. അഞ്ചുനേരങ്ങളില്‍ ദിനേന കുളിക്കുന്നവന്റെ ശരീരത്തില്‍ മാലിന്യങ്ങളോ അഴുക്കുകളോ അവശേഷിക്കാത്ത പോലെ അഞ്ചുനേരങ്ങളില്‍ നിസ്‌കരിക്കുന്നവന്റെ മനസില്‍ യാതൊരു പാപവും അവശേഷിക്കുന്നില്ലെന്ന് പ്രവാചകന്‍ (സ) പറഞ്ഞ് ശ്രദ്ധേയമാണ്. നോമ്പ് നിര്‍ബന്ധമാക്കിയത് ആത്മ സംസ്‌കരണം നേടാനാണെന്ന് ഖുര്‍ആന്‍ പറയുന്നു. ഹജ്ജിന്റെയും സകാത്തിന്റെയും ലക്ഷ്യങ്ങളും ആത്മവിശുദ്ധി നേടുക തന്നെ.

പ്രാര്‍ഥന നല്‍കുന്ന അനുഭൂതി അനിര്‍വചനീയമാണ്. ആത്മീയതയിലൂന്നിയ നിഷ്‌കളങ്ക പ്രാര്‍ഥന മനസിനെ പതപ്പിക്കുന്നു. അതു കണ്ണുനീര്‍ത്തുള്ളികളായി പുറത്തേക്കൊഴുകുന്നു. ഇത്തരം പ്രാര്‍ഥനക്ക് ഏകാഗ്രത അത്യാവശ്യമാണ്. ഏകാഗ്രതയുണ്ടാകാന്‍ ദൃഢമായ വിശ്വാസമാണാവശ്യം. ഇലാഹായ സര്‍വാധിപനില്‍ സകലതും അര്‍പ്പിച്ചുകൊണ്ട് നടത്തുന്ന പ്രാര്‍ഥനയില്‍ ഏകാഗ്രത ലഭിക്കും. ആ ഏകാഗ്രതയില്‍ സ്രഷ്ടാവില്‍ ലയിക്കുന്നു. അത്തരം ഒരു പ്രാര്‍ഥന അല്ലാഹു തട്ടിക്കളയില്ല. 'നിങ്ങള്‍ എന്നോട് ചോദിക്കൂ, ഞാനുത്തരം നല്‍കാം' എന്ന് അല്ലാഹു പറയുന്നു. നബി (സ) പറയുന്നു: 'റമദാന്‍ മാസത്തില്‍ ഓരോ രാവും അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ അശരീരിയുണ്ടാകുന്നുണ്ട്. സ്വന്തം പാപങ്ങളുടെ മോചന പ്രാര്‍ഥനക്ക് ഒരുക്കമുള്ളവരുണ്ടോ, അവര്‍ക്ക് പൊറുത്തു തരുന്നതാണ്.
(എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago