നീലീശ്വരം പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു
മലയാറ്റൂര്‍: നീലീശ്വരം പഞ്ചായത്തിലെ കമ്പനിപ്പടി പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു. കെ.എസ്.ഇ.ബി പവര്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന പലര്‍ക്കും ഇതിനികം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് ജനപ്രതിനിധികളും ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പറപ്പിള്ളി ജോസ് ജസ്റ്റിന്‍ ഉള്‍പ്പെടെ 10 ഓളം പേര്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കെ.എസ്.ഇ.ബി പവര്‍ സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ തളളുന്നതും യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പശു വളര്‍ത്തല്‍ കേന്ദ്രവുമാണ് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് പരിസരവാസികള്‍ ചൂണ്ടികാട്ടുന്നു. ഇത് സംബന്ധിച്ച് സമീപത്തെ വീട്ടുകാര്‍ പലതവണ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അധികൃതര്‍ ഇക്കാര്യത്തില്‍ നിസംഗ നിലപാട് സ്വീകരിക്കുന്നതാണ് ഡെങ്കിപനി ഉള്‍പ്പെടെ പടര്‍ന്ന് പിടിക്കാന്‍ കാരണം. രാത്രിയില്‍ പുഴയോട് ചേര്‍ന്ന കമ്പനികുടിയില്‍ ഇരുട്ടിന്റെ മറവിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പ്രദേശവാസികളുടെ പരാതി മനസിലാക്കി പഞ്ചായത്ത് വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും. പരാതികള്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജനപ്രതിനിധികള്‍ പരിസരവാസികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."