റോഡ് ഷോക്കിടെ ബലൂണ്‍ പൊട്ടിത്തറിച്ചു; തലനാരിഴക്ക് രാഹുല്‍ രക്ഷപ്പെട്ടു
ജബല്‍പൂര്‍: കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോക്കിടെ ബലൂണ്‍ പൊട്ടിത്തറിച്ചുണ്ടായ തീപിടിത്തത്തില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാഴിരക്ക്. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം.
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തില്‍ രാഹുല്‍ വരുന്നതിനിടെയായിരുന്നു തീപിടുത്തം.
രാഹുലിനെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാനായി തയാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്നാണ് ബലൂണ്‍ കൂട്ടത്തിലേക്ക് തീപടര്‍ന്നത്. തീപിടിച്ചതോടെ വന്‍ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിത്തെറിക്കുകയും തീ ഉയരുകയുമായിരുന്നു.
തീ ഉയര്‍ന്ന സ്ഥലവും രാഹുല്‍ സഞ്ചരിച്ച വാഹനവും തമ്മില്‍ ഏതാനും അടി മാത്രമായിരുന്നു അകലം. സംഭവം നടന്ന ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സമീപ പ്രദേശത്ത് നിന്ന് പ്രവര്‍ത്തകരെ നീക്കി രാഹുലിന്റെ വാഹനം കടന്നു പോകാന്‍ സുരക്ഷ ഒരുക്കി.
നര്‍മ്മദാ നദി തീരത്ത് നിന്ന് ആരംഭിച്ച് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് ജബല്‍പൂര്‍ ജില്ലയില്‍ രാഹുല്‍ ഗാന്ധി നടത്തിയത്. ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോയ റോഡ് ഷോയില്‍ മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."