ബി.ജെ.പി ലക്ഷ്യം പ്രതിപക്ഷമുക്ത ഭാരതം
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പലതവണ യോഗം ചേര്‍ന്നു പ്രഖ്യാപിച്ചത്, അടുത്ത പ്രധാനമന്ത്രിയെ തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു. ബി.ജെ.പി നേതാക്കളായ നരേന്ദ്രമോദിയും അമിത്ഷായും അവകാശപ്പെട്ടതാകട്ടെ ഒരു കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയും. ഫലം പ്രഖ്യാപിച്ചപ്പോള്‍ 542 അംഗസഭയില്‍ ബി.ജെ.പി തനിച്ചു തന്നെ 303 സീറ്റ്‌നേടി. അവരുടെ സഖ്യത്തിന്റെ അംഗബലം 357 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് 44ല്‍ നിന്നും 52ലേക്ക് വളര്‍ന്നെങ്കിലും, പതിമൂന്നു സംസ്ഥാനങ്ങളിലും അഞ്ചുകേന്ദ്രഭരണ പ്രദേശങ്ങളിലും ഒരൊറ്റ സീറ്റും ജയിക്കാതെ പോയി. ഫലം ഔദ്യോഗികമായി പ്രതിപക്ഷനേതാവ് എന്ന പദവി ലഭിക്കാന്‍, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ആയിട്ടും മൂന്ന് എണ്ണത്തിന്റെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിനായില്ല.
55 എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയാല്‍ മാത്രമെ ആ പദവി ലഭിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ലോക്‌സഭാ കാലത്ത്തന്നെ മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ നിലപാട് അന്നത്തെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അംഗീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കക്ഷി ആകട്ടെ അതിനെതിരേ ഒരു നിയമ പോരാട്ടത്തിനിറങ്ങാന്‍ മറന്നു. എന്നാല്‍ പ്രതിപക്ഷത്തെ സുഖിപ്പിക്കാനെന്നവണ്ണം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടണ്ടാമതും അധികാരമേറ്റതോടെ പറയുകയുണ്ടണ്ടായി, ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാര്‍ മാത്രമല്ല വോട്ട് ചെയ്തത്. ഇന്ത്യക്കാര്‍ ഒട്ടാകെയാണ്. അതിനാല്‍ തന്നെ ഞാന്‍ ബി.ജെ.പി.ക്കാരുടെ മാത്രം പ്രധാനമന്ത്രിയുമല്ല. പ്രതിപക്ഷത്തെ അംഗബലക്ഷയത്തിലേക്ക് വിരല്‍ ഊന്നിക്കൊണ്ടണ്ട് അതൊരു ശക്തിക്ഷയമാണെന്നു തങ്ങള്‍ കരുതുന്നില്ലെന്നും തീര്‍ച്ചയായും പ്രതിപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയുമുണ്ടണ്ടായി.
പ്രതിപക്ഷമാകട്ടെ സ്പീക്കര്‍ പദവിയിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരേ ആരെയും നിര്‍ത്താതെ സഹകരിച്ചു. സര്‍ക്കാര്‍ കൊണ്ടണ്ടുവന്ന പല ബില്ലുകളെയും പിന്തുണക്കുകയും ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളെ നിശ്ചയിക്കാന്‍ അധികാരം നല്‍കുന്ന ബില്ലും ദേശീയ കര്‍ഷക കമ്മിഷന്‍ രൂപവല്‍ക്കരിക്കാനുള്ള ബില്ലും ഇതിലുള്‍പ്പെടുന്നു.
ബില്‍ ചര്‍ച്ചകള്‍ സമാപിച്ചത് മന്ത്രിമാരുടെ മറുപടിയോടെയാണെങ്കിലും ഇടക്ക് പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും മന്ത്രിമാര്‍ ബാധ്യസ്ഥരാണെന്ന പുതിയ സ്പീക്കര്‍ ഓം ബിര്‍ല നിലപാട് സ്വീകരിച്ചതും ആരോഗ്യകരമായ തുടക്കമായി. അവതരിപ്പിക്കപ്പെട്ട 22 ബില്ലുകളില്‍ പതിനൊന്നും പാസായപ്പോള്‍ പതിനേഴാം ലോക്‌സഭയുടെ പോക്ക് ആശ്വാസകരമെന്നും തോന്നിയിരുന്നു. എന്നാല്‍, പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധനക്കു അവ വിധേയമായില്ല എന്നു പിന്നാലെയാണ് അറിഞ്ഞത്. കാരണം കമ്മിറ്റികള്‍ അധികാരമേറ്റ് നിരവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രൂപവല്‍ക്കരിച്ചിട്ടില്ല എന്നത് തന്നെ. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പ്രതിപക്ഷ പരിഗണന കാറ്റില്‍ പറന്നുപോകുന്നു.
ഭരണഘടന ഇന്ത്യക്ക് ഉറപ്പ് നല്‍കുന്ന ഫെഡറല്‍ സംവിധാനത്തെ ആകെ തകര്‍ത്തെറിയുംവിധം, പാര്‍ലമെന്റിലേക്കും അസംബ്ലികളിലേക്കും ഒന്നിച്ചാവണം തെരഞ്ഞെടുപ്പ് എന്ന തരത്തിലുള്ള നീക്കംവരെ ഭരണകക്ഷി നടത്തിക്കൊണ്ടണ്ടിരിക്കുന്നു.
അതിനെല്ലാം ഉപരി, പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പ്രതിപക്ഷ നേതാവിന്റെ പദവി ഇത്തവണയും നിഷേധിക്കുന്നു. ചുരുങ്ങിയ അംഗബലം മാത്രമുണ്ടണ്ടായിരുന്ന ആദ്യ ലോക്‌സഭയില്‍ കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ ഗോപാലന് ആ പദവി നല്‍കിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിക്കാണ് ഈ ബഹുമതി നിഷേധിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയകക്ഷിയെ വേലിക്കു പുറത്തുനിര്‍ത്താന്‍ ബാലിശമായ കാരണങ്ങളാണ് ഭരണ മുന്നണി നിരത്തുന്നത്. ഭരണഘടനാ അധികാരമുള്ള ആ പദവി ലഭിക്കാന്‍ സഭയിലെ മൊത്തം അംഗങ്ങളില്‍ പത്തു ശതമാനത്തിന്റെ പിന്തുണ വേണമെന്ന് അവര്‍ പറയുന്നു. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ രൂപംകൊണ്ടണ്ട ചട്ടപ്രകാരം ഇങ്ങനെയൊരു നിബന്ധന ഇല്ലെന്നു ലോക്‌സഭയിലെ മുന്‍ സെക്രട്ടറി ജനറല്‍മാരായ സുഭാഷ് കാശ്യപും പി.ഡി.ടി. ആചാരിയും ചൂണ്ടണ്ടിക്കാട്ടുന്നു.
സഭക്കുള്ളില്‍ ലോക്‌സഭാ സ്പീക്കര്‍ പാനലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട കേരള ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും ഇത് എടുത്തുപറയുമ്പോള്‍, അദ്ദേഹം രണ്ടണ്ടായിരത്തിലേറെ ഭേദഗതികള്‍ സഭയില്‍ അവതരിപ്പിച്ച ചരിത്രമുള്ള അംഗമാണെന്ന് രണ്ടണ്ടാം തവണമാത്രം ലോക്‌സഭയിലെത്തിയിരിക്കുന്ന രാജസ്ഥാന്‍കാരനായ സ്പീക്കര്‍ ഓം ബിര്‍ല ശ്രദ്ധിക്കേണ്ടണ്ടതുണ്ടണ്ട്.
പാര്‍ട്ടി പ്രസിഡണ്ടന്റ് പദവിയില്‍ രാഹുല്‍ഗാന്ധിക്ക് പകരം ഒരാളെ കണ്ടെണ്ടത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ സോണിയാഗാന്ധിയെ പാര്‍ട്ടി ലീഡറായി അവര്‍ ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ടണ്ട്. നാട് ഭരിക്കാന്‍ പുറപ്പെട്ടിട്ട് പ്രതിപക്ഷനേതൃസ്ഥാനത്ത്‌പോലും എത്താന്‍ കഴിയാത്തതിന്റെ ജാള്യത കോണ്‍ഗ്രസിനുണ്ടെണ്ടന്നതും ശരി. കഴിഞ്ഞലോക്‌സഭയില്‍ അന്നത്തെ സ്പീക്കര്‍ സുമിത്രാമഹാജന്‍ അവര്‍ക്കത് നിഷേധിച്ചപ്പോള്‍ തന്നെ നിയമപോരാട്ടത്തിന് ഇറങ്ങാതിരുന്നതിന്റെ തിക്തഫലമാണ് ഇന്നു കോണ്‍ഗ്രസ് അനുഭവിക്കുന്നത്.
പതിറ്റാണ്ടുകള്‍ ഇന്ത്യഭരിച്ച ചരിത്രമുള്ളപ്പോഴും സ്ഥാനമില്ലാതെയും പ്രതിപക്ഷത്തിരിക്കാനുള്ള ചങ്കൂറ്റം കോണ്‍ഗ്രസ് കാണിച്ചിട്ടുണ്ടണ്ട്. രാജീവ്ഗാന്ധിയും പി.വി നരസിംഹറാവുവും ശരദ്പവാറും സോണിയാഗന്ധിയും ഒക്കെ ആ പദവിയില്‍ ഇരുന്നവരാണ്. ആറാംലോക്‌സഭയുടെ കാലത്ത് വൈ.ബി ചവാനും ജഗ്ജീവന്‍ റാമും മുതല്‍ നമ്മുടെ സ്വന്തം സി.എം സ്റ്റീഫന്‍ വരെയും ആ സ്ഥാനത്തുണ്ടായിരുന്നു. എ.ബി വാജ്‌പേയിക്കും എല്‍.കെ അദ്വാനിക്കും സുഷമാസ്വരാജിനും ആ പദവി നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഭരണകൂടം മടിച്ചു നിന്നിരുന്നുമില്ല.
70 അംഗ ഡല്‍ഹി നിയമസഭയില്‍ മൂന്നു എം.എല്‍.എമാര്‍ മാത്രമുണ്ടണ്ടായിരുന്ന ബി.ജെ.പിയും അവിടെ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടുണ്ടണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടണ്ടായിരം പാര്‍ട്ടികള്‍ അങ്കത്തട്ടിലിറങ്ങുന്ന ഒരു പൊതു തെരഞ്ഞെടുപ്പില്‍ നാടിനു സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു കക്ഷിയെ പടിക്കു പുറത്ത് നിര്‍ത്തുന്നത് ശരിയാണോ? അറുപതിനായിരം കോടി രൂപ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ചെലവഴിച്ച് നടത്തിയ ഒരു ജനവിധിയാണിത്.
കുറ്റമറ്റ ഒരു ജനാധിപത്യ പ്രക്രിയയാണ് നടന്നതെന്നു പരക്കെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടണ്ട്. എന്നാല്‍ ഇലക്ട്രോണിക് യന്ത്ര നിര്‍മാതാക്കള്‍ വിതരണം ചെയ്ത 20 ലക്ഷം ഇ.വി.എമ്മുകള്‍ എവിടെ പോയി എന്ന് ഇനിയും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് യന്ത്രങ്ങള്‍ നീക്കുന്നത് പരിശോധിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെട്ടത്. അതേസമയം സമ്മതിദാനാവകാശപത്രികയില്‍ കുടുംബസംബന്ധമായ വിവരങ്ങള്‍ നോമിനേഷന്‍ സമര്‍പ്പണവേളയില്‍ നല്‍കിയില്ല എന്ന പേരില്‍ വാരണാസിയില്‍ തെരഞ്ഞെടുപ്പ് കേസിനെ അഭിമുഖീകരിക്കുകയാണ് മോദി.
രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ഇനിയും കാത്തിരിക്കുന്ന ബി.ജെ.പി അവിടെയും പ്രതിപക്ഷത്തിന്റെ ശബ്ദം ചെവിക്കൊള്ളാതിരിക്കുമോ എന്നാണ് ലോക്‌സഭ പാസാക്കിവിടുന്ന ബില്ലുകള്‍ ഉപരിസഭയില്‍ വരാനിരിക്കവേ ഉയരുന്ന ചോദ്യങ്ങള്‍. ജനാധിപത്യം എന്നത് ഭരണകക്ഷിയുടെ ഭരണം മാത്രമല്ലല്ലോ, പ്രതിപക്ഷം കൂടി പങ്കെടുക്കുന്ന നിയമ നിര്‍മാണത്തിനാണ് ബലം എന്നു ഓര്‍ക്കാതിരുന്നുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."