കേണിച്ചിറ-ചിരട്ടയമ്പം റോഡ് നാട്ടുകാര്‍ ശ്രമദാനമായി നന്നാക്കി
കേണിച്ചിറ: കേണിച്ചിറ-ചിരട്ടയമ്പം-പാടിയമ്പം റോഡിനോട് പഞ്ചായത്ത് അധികൃതര്‍ അവഗണന കാണിക്കുന്നുവെന്ന് പരാതി. നാട്ടുകാര്‍ ശ്രമദാനമായി റോഡ് നന്നാക്കി. വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡിന് ഫണ്ട് വകയിരുത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂതാടി പഞ്ചായത്തിലെ കേണിച്ചിറ ടൗണില്‍ നിന്നും ആരംഭിക്കുന്ന ചിരട്ടയമ്പം പാടിയമ്പം കോളനി വരെ രണ്ടുകിലോമീറ്റര്‍ ദുരമാണ് ഉള്ളത്. ഇതില്‍ ചിരട്ടയമ്പം ഇറക്കം മുതലാണ് റോഡ് പാടെ തകര്‍ന്ന് വാഹനയാത്ര ദുഷ്‌ക്കരമായത്. സോളിങ് റോഡിന്റെ കല്ലുകള്‍ മുഴുവന്‍ ഇളകിയതിനാല്‍ ഓട്ടോ വിളിച്ചാല്‍ പോലും വരാത്ത അവസ്ഥയാണ്.
നൂറ് കണക്കിന് ആദിവാസികള്‍ അടക്കമുള്ള കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡ് നന്നാക്കാന്‍ പഞ്ചായത്ത് അധികൃതരോട് നിരവധി തവണ ആവശ്യപെട്ടെങ്കിലും ഒരു നടപടിയും ഇല്ലാതായതിനെ തുടര്‍ന്നാണ് പ്രദേശത്തെ നാട്ടുകാര്‍ റോഡ് ശ്രമദാനമായി നന്നാക്കാന്‍ തീരുമാനിച്ചത്.
താല്‍കാലികമായി മണ്ണിട്ട് റോഡിലെ വലിയ കഴികള്‍ അടച്ചെങ്കിലും മഴക്കാലത്ത് യാത്ര ഇനിയും ദുരിതമായി മാറും. ചിരട്ടയമ്പം ഇറക്കം മുതല്‍ വയലിലേക്ക് എത്തുന്ന ഭാഗം വരെയെങ്കിലും റോഡ് കോണ്‍ക്രീറ്റ് ചെയ്ത്‌നന്നാക്കിത്തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."