മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സമ്മേളനം
നെട്ടൂര്‍: കേരള സ്‌റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ. ഐ.ടി.യു സി) തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
തീരദേശങ്ങളില്‍ താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഭവന നിര്‍മാണത്തിന് തടസമാകാത്ത വിധത്തില്‍ തീരദേശ പരിപാലന നിയമത്തില്‍ ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുമ്പളം പട്ടാര്യസമാജം ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ കെ.വി തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പളം രാജപ്പന്‍, പി.വി ചന്ദ്രബോസ്, പി.ഒ ആന്റണി, ടി.രഘുവരന്‍, പി.കെ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി എന്‍.എന്‍ വിശ്വംഭരന്‍ (പ്രസിഡന്റ് ), വി.ഒ ജോണി (സെക്രട്ടറി), പി.വി രമണന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. മത്സ്യ ബന്ധനത്തിന് ഉപയുക്തമായ വിധം കൊച്ചി മെട്രോ വാട്ടര്‍ബോട്ട് ഗതാഗത വകുപ്പില്‍ പെടുത്തി വേമ്പനാട്ട് കായലില്‍ അടിഞ്ഞ് കൂടിയിട്ടുള്ള എക്കല്‍ നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."