തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനം; സംഭവം മധ്യപ്രദേശില്‍
ഭോപാല്‍: തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനം. മരങ്ങളും മറ്റുമായെത്തിയ ആള്‍ക്കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച കാര്‍ തടയുകയും ആക്രമിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ നവാല്സിന് ഗ്രാമത്തിലാണു സംഭവം.
ധര്‍മേന്ദ്ര ശുക്ല, ധര്മുസിങ് ലിഞ്ചിവാര്, ലളിത് ഭാസ്കര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവം. അര്‍ധരാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ നടുറോഡില്‍വച്ച് തടയുകയായിരുന്നു. റോഡില്‍ ബാരിക്കേഡുകള്‍ കണ്ട ഇവര്‍ മോഷണസംഘമായിരിക്കാം തടസങ്ങള്‍ സൃഷ്ടിച്ചതെന്നു കരുതി തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു. എന്നാല്‍ ഗ്രാമീണര്‍ ഇവരെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കാര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നു കരുതിയാണ് ഗ്രാമീണര്‍ കാറിനെ പിന്തുടര്ന്ന് ആക്രമിച്ചതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് റാം സ്നേഹി മിശ്ര അറിയിച്ചു.
ഈയിടെയായി മധ്യപ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് ഡസണ്‍കണക്കിനു കേസുകള്‍ ഈയിടെയായി മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."