
സഊദിയിലെ പ്രമുഖ മാധ്യമ പ്രവര്ത്തകന് ഫാറൂഖ് ലുഖ്മാന് അന്തരിച്ചു
റിയാദ്: മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സഊദിയില്‍ നിന്നിറങ്ങുന്ന മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുംഗ്രന്ഥകാരനും പ്രമുഖ കോളമിസ്റ്റുമായിരുന്ന ഫാറൂഖ് ലുഖ്മാന്(80) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്.
ഏദനിലെ ബ്രിട്ടീഷ് ഗ്രാമര്‍ സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഫാറൂഖ് ലുഖ്മാന് ഏദനില്‍ പിതാവ് നടത്തിയിരുന്ന പ്രസാധന സ്ഥാപനത്തില്‍ ജോലി തുടങ്ങുന്നത്. അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ളീഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റേയും എഡിറ്റര്‍ പദവി,ഡെയ്ലി മെയില്‍, ഫൈനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകന്‍, ന്യൂയോര്‍ക്ക് ടൈംസിന്റേയും ന്യൂസ് വീക്കിന്റേയും യു.പി.ഐയുടേയും മുഴു സമയം കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. അറബ് ന്യൂസിന്റെ മുഖ്യ പത്രാധിപസ്ഥാനത്തേക്കു വരുന്നതിനു മുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സഊദി റിസര്‍ച്ച് ആന്റ് പബ്ളിഷിംഗ് കമ്പനിയുടെ പത്രപ്രവര്‍ത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉര്‍ദു ന്യൂസ്, ഉര്‍ദു മാഗസിന് എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു. അറബി ഭാഷയില്‍ മാത്രം അയ്യായിരത്തില്‍ പരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാന് പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷര്ഖുല് ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റായും സേവനം ചെയ്തു. അറബിയിലും ഇംഗ്ളീഷിലുമായി നിരവധി പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഇന്ത്യയെക്കുറിച്ചുമാത്രം നൂറില്‍പരം ലേഖനങ്ങളുണ്ട്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാജീവ് ഗാന്ധിവരെ നെഹ്രു കുടുംബത്തിലെ മൂന്നു തലമുറ നേതാക്കളെ ഇന്റര്‍വ്യ ചെയ്യാനുള്ള അപൂര് ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്.
ഭാര്യ: ബറക്ക ഹമൂദ്. മകള്‍ വാഹി ലുഖ്മാന് അന്തരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യത്തെ അറബ് വനിത എന്ന ബഹുമതിക്കുടമയാണ്. കാഴ്ച ശക്തിയില്ലാത്ത വാഹി ഇപ്പോള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ അധ്യാപികയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള മകന് ദാഫര്‍ ലുഖ്മാന് ദുബായില്‍ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. മറ്റൊരു മകള്‍ യുംന് പത്രപ്രവര്‍ത്തകയാണ്. നാലാമത്തെ മകന് അബ്ദുല്ല ലണ്ടനിലെ കെന്റ് യൂനിവേഴ്സിറ്റിയ്ല് നിന്ന് നിയമ ബിരുദമെടുത്ത ശേഷം ദുബായില്‍ നിയമരംഗത്ത് ജോലി ചെയ്യുന്നു. ബക്കിംഗ്ഹാം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇളയ മകന് മാഹിര്‍ ലുഖ്മാന് യു.എ.ഇയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്ട്സ്ആപ്പിൽ AI സംയോജനം: മെറ്റയ്ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം
International
• 2 months ago
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും
Kerala
• 2 months ago
ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം
Saudi-arabia
• 2 months ago
വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
Kerala
• 2 months ago
ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
National
• 2 months ago
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍
oman
• 2 months ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്
Kerala
• 2 months ago
കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു
Kuwait
• 2 months ago
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 months ago
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അഞ്ചുപേർക്ക് കടിയേറ്റു
Kerala
• 2 months ago
ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 2 months ago
ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'
National
• 2 months ago
ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല
uae
• 2 months ago
കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ
International
• 2 months ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 2 months ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 2 months ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല് ചെയ്യൂ...
Kerala
• 2 months ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 2 months ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• 2 months ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• 2 months ago
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• 2 months ago