HOME
DETAILS

പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം, നിര്‍ണായക പി.ബി യോഗം ഡല്‍ഹിയില്‍

  
February 27, 2026 | 5:14 AM

pinarayi-vijayan-election-decision-cpm-politburo-meeting-delhi

ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പി.ബി ചര്‍ച്ച ചെയ്യും. കേരളത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. 

രണ്ട് ടേം നിബന്ധന പരിഗണിക്കാതെ ഓരോ മണ്ഡലത്തിലും വിജയസാധ്യത ഏറെയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സിറ്റിങ് എം.എല്‍.എമാര്‍ക്കുപുറമെ ഒന്നോ രണ്ടോ പേരുകള്‍കൂടി സാധ്യതാലിസ്റ്റില്‍ ആവാമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തയാറാക്കിയ സാധ്യതാപട്ടിക കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിട്ടുണ്ട്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്.  പൊളിറ്റ് ബ്യൂറോ യോഗം കൂടി അംഗീകരിച്ചാല്‍ പിണറായി തുടര്‍ച്ചയായ മൂന്നാംതവണയും ധര്‍മടത്ത് സ്ഥാനാര്‍ഥിയാകും. 

മട്ടന്നൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയുടെ പേരിനുതന്നെയാണ് മൂന്‍തൂക്കം. തളിപ്പറമ്പിലും ആദ്യപേരുകാരിയായി ശൈലജയുണ്ട്. ശൈലജയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതാണ്. മട്ടന്നൂരില്‍ ശൈലജ മത്സരിക്കുന്നില്ലെങ്കില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. തലശേരിയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇത്തവണ മത്സരിക്കുമോ എന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഷംസീര്‍ ഒഴിഞ്ഞാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനെയോ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെയോ മത്സരിപ്പിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മത്സരത്തിനില്ലെന്ന് അറിയിച്ചതിനാല്‍ അവിടെ ശൈലജയ്ക്കു പുറമെ എം.വി ജയരാജന്റെ പേരും ജില്ലാ കമ്മിറ്റി തയാറാക്കിയ പട്ടികയിലുണ്ട്. ഇവര്‍ രണ്ടുപേര്‍ക്കും പുറമെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍. സുകന്യയുടെയും ജില്ലാ കമ്മിറ്റി അംഗം പി.കെ ശ്യാമളയുടെയും പേരുകളുമുണ്ട്. 

കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍, സംസ്ഥാന സമിതി അംഗങ്ങളായ പി. ജയരാജന്‍, പി. ശശി, ജില്ലാ കമ്മിറ്റി അംഗം എം.വി നികേഷ്‌കുമാര്‍ എന്നിവരുടെ പേരുകള്‍ സാധ്യതാപട്ടികയ്ക്കു പുറത്താണ്. അഴീക്കോട് നിലവിലെ എം.എല്‍.എ കെ.വി സുമേഷും പയ്യന്നൂരില്‍ ടി.ഐ മധുസൂദനനും കല്യാശേരിയില്‍ എം. വിജിനും തുടരും. രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ ആരോപണവിധേയനായ മധുസൂദനനെ ഒഴിവാക്കണമെന്നും പകരം പി. ജയരാജനെ പരിഗണിക്കണമെന്നും പയ്യന്നൂര്‍ ഏരിയയില്‍നിന്ന് നിര്‍ദേശമുയര്‍ന്നെങ്കിലും ജില്ലാ നേതൃത്വം പരിഗണിച്ചില്ല. മധുസൂദനനെ മാറ്റിയാല്‍ ഫണ്ട് വിവാദം സി.പി.എം അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തല്‍ വന്നതോടെയാണ് അദ്ദേഹത്തിന്റെ നില സുരക്ഷിതമായത്. 

പേരാവൂരില്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകളില്‍ ഘടകകക്ഷികള്‍ തന്നെ മത്സരിക്കും. സ്ഥാനാര്‍ഥിപട്ടിക അതതു ജില്ലാ കമ്മിറ്റികള്‍ സംസ്ഥാനസമിതിക്ക് നല്‍കിവരികയാണ്. രണ്ടുമൂന്നു ദിവസത്തിനകം മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും സാധ്യതാലിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തും. സെക്രട്ടേറിയറ്റാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ജില്ലാ കമ്മിറ്റികളുടെ ലിസ്റ്റ് അതേപടി അംഗീകരിക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള അധികാരം സെക്രട്ടേറിയറ്റില്‍ നിക്ഷിപ്തമായതിനാല്‍ ആരൊക്കെ അകത്തും പുറത്തും ആകുമെന്നതിന്റെ അന്തിമചിത്രം തെളിയാന്‍ ഒരാഴ്ചകൂടി കാത്തിരിക്കണം.

 

The decision on whether Pinarayi Vijayan will contest in the upcoming election is expected to be finalized today at the crucial Politburo meeting of the Communist Party of India (Marxist) in Delhi. The party’s top leadership is reviewing the current political scenario in Kerala and evaluating electoral strategies before making an official announcement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  4 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  4 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  4 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  4 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  4 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  4 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  4 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  4 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  4 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  4 days ago