കള്ളനോട്ട് കേസ്: ഐ.ജി ശ്രീജിത്തിന് ചുമതല
എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും പണം പരിശോധിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് പിടികൂടിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ നടക്കും. നോഡല്‍ ഓഫിസര്‍ എന്ന നിലയില്‍ ഐ.ജി എസ് ശ്രീജിത്താണ് കേസില്‍ മേല്‍നോട്ടം വഹിക്കുക. കള്ളനോട്ടുകള്‍ ആര്‍.ബി.ഐയുടെ ലാബില്‍ പരിശോധനക്ക് അയക്കും. സംസ്ഥാനത്തിന് പുറത്തും, കൊച്ചി, തൃശൂര്‍, മലപ്പുറം ജില്ലകളിലും സംഘം കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം വ്യാപകമായ തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
കോഴിക്കോട് സ്വദേശി ഷെമീറും, റഷീദ് എന്ന ഉണ്ണികൃഷ്ണനും അന്യ സംസ്ഥാനക്കാരെ ഇതിന്റെ കണ്ണികളാക്കിയിട്ടുണ്ടെന്നാണ് പൊലിസിനു കിട്ടിയ വിവരം. ഒരു ലക്ഷം നല്‍കിയാല്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവര്‍ നല്‍കിയിരുന്നത്. രണ്ടുജില്ലകളില്‍ നിന്നായി 20 ലക്ഷം രൂപയുടെ കള്ളനോട്ടാണ് വ്യാഴാഴ്ച പൊലിസ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലിസ് പിടികൂടിയിരുന്നു. അതിനിടെ കള്ളനോട്ട് പിടികൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും പണം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മാര്‍ക്കറ്റുകളിലുമാണ് കൂടുതലായും കള്ളനോട്ട് വിതരണം ചെയ്തിട്ടുള്ളതെന്ന് പിടിയിലായ പ്രതികള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."