മകനെതിരായ ആരോപണം: പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരെന്ന് കാനം
കണ്ണൂര്‍: മകനെതിരായ ആരോപണത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ സി.പി.ഐ മേഖലാ റിപ്പോര്‍ട്ടിങ്ങിനെത്തിയ കാനം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇവരാരാണെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹമില്ല. എനിക്ക് മകനുണ്ടായത് ഇപ്പോഴല്ല. ഇതേവരേ കേള്‍ക്കാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. താന്‍ ആരുടെയും തടവറയിലല്ലെന്നും ഇത്തരം ആരോപണങ്ങളെല്ലാം പ്രത്യേക താല്‍പര്യം വച്ച് ഉയര്‍ത്തുന്നതാണെന്നും കാനം പറഞ്ഞു.
എല്‍ദോ എം.എല്‍.എക്ക് പരുക്ക് പറ്റിയിട്ടില്ലെന്ന പൊലിസ് റിപ്പോര്‍ട്ടൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എല്‍ദോയ്ക്ക് മര്‍ദനമേറ്റിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതാണല്ലോ. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണം നടക്കട്ടെ, റിപ്പോര്‍ട്ട് വരട്ടെ. തുടര്‍ നടപടികള്‍ എന്നിട്ടാകാമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."