കെ.എസ്.എ: അവകാശം നിഷേധിക്കുന്നുവെന്ന് ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ.എസ്.എ) രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായി ഉദ്യോഗസ്ഥരില്‍ ചേരിതിരിവും വിഭാഗീയതയും ഉണ്ടാക്കുന്നതിനും അര്‍ഹരായവരുടെ അവകാശം നിഷേധിക്കുന്നതിനും കാര്യക്ഷമത ഇല്ലാതാക്കുന്നതിനും ഇടവരുത്തുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ലെന്നും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ തങ്ങള്‍ നിയമിച്ച നിയമോദ്യോഗസ്ഥന്‍ നല്കിയ ഉപദേശവും പരമോന്നത കോടതിയായ സുപ്രിംകോടതിയുടെ വിധിന്യായങ്ങളും മറികടന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസില്‍ ഭേദഗതി കൊണ്ടുവന്ന് സ്ട്രീം രണ്ടിലും മൂന്നിലും നിയമവിരുദ്ധമായി പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ഒ.ബി.സി വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."