ദുരിതാശ്വാസം; മദ്‌റസകള്‍ക്ക് സമസ്ത ബഹ്‌റൈന്‍ ഖുര്‍ആന്‍ വിതരണം ചെയ്യും
മനാമ: നാട്ടില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ട പ്രദേശങ്ങളില്‍ വിശുദ്ധഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സമസ്ത ബഹ്‌റൈന്‍ ഘടകം വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ എത്തിക്കുമെന്നും ഇതിന്റെ ഭാഗമായി നാളെ (ചൊവ്വ) കാലത്ത് 10 മണിക്ക് ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ 1000 മുസ്ഹഫുകളുടെ വിതരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ ഹദിയയായി ലഭിച്ച മുസ്ഹഫുകള്‍ ഉള്‍പ്പെടുത്തിയാണ് 1000 മുസ്ഹഫുകള്‍ ഇന്ന് നാട്ടില്‍ വിതരണം ചെയ്യുന്നത്.
സമസ്ത എറണാകുളം ജില്ലാ കമ്മറ്റിയും ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മുസ്ഹഫ് വിതരണ ചടങ്ങ് നാളെ കാലത്ത് 10 മണിക്ക് ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ ഉസ്താദ് ഓണന്പള്ളി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ നടക്കും.
നാട്ടിലുള്ള സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്+973 3400 7356
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."