പുതിയ തെരഞ്ഞെടുപ്പ് തള്ളി ബോറിസ് ജോണ്‍സന്‍
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂനിയന്‍ വിടേണ്ട (ബ്രെക്സ്റ്റ്) അവസാന തിയതിയായ ഒക്ടോബര്‍ 31ന് മുന്‍പായി പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍.
രാജ്യത്ത് പുതിയൊരു പൊതുതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നില്ലെന്നും യൂറോപ്യന്‍ യൂനിയനില്‍നിന്ന് എത്രയും വേഗം പുറത്തുവരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ബ്രിമിങ്ഹാം സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) സമ്മതിച്ചില്ലെങ്കില്‍ കരാറില്ലാതെ തന്നെ ഇ.യു വിടാന്‍ ബോറിസ് ജോണ്‍സന്‍ തയാറായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനുമായി യാതൊരു ചര്‍ച്ചയും ഇപ്പോള്‍ പദ്ധതിയിലില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ആരുമായും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍ ആ ചര്‍ച്ചകളുടെ അടിസ്ഥാനം എന്തായിരിക്കണമെന്ന് സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്നും വക്താവ് പറഞ്ഞു. ഒക്ടോബര്‍ 31നുതന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നായിരുന്നു ബോറിസ് നേരത്തെ പ്രഖ്യാപിച്ചത്.
ബ്രെക്‌സിറ്റ് അനുകൂല പ്രചാരണത്തില്‍ നേതൃത്വം നല്‍കിയ പ്രമുഖര്‍ക്കെല്ലാം മന്ത്രിസഭയില്‍ സുപ്രധാന പദവികളും ബോറിസ് നല്‍കിയിട്ടുണ്ട്.
അതേസമയം, യാതൊരു കരാറുമില്ലാതെ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ പാര്‍ലമെന്റ് എതിര്‍ത്തേക്കും.
അങ്ങനെയാണെങ്കില്‍ ബോറിസ് ജോണ്‍സന്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാവും. അതേസമയം, പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ബോറിസ് ജോണ്‍സന്‍ വീണ്ടും മന്ത്രിസഭ പുനഃസഘടിപ്പിച്ചു.
ബരോണസ് ഗോള്‍ഡീ (പ്രതിരോധം), ലോര്‍ഡ് ആഷ്ടണ്‍ (ലോര്‍ഡ്‌സ് ഓഫ് ചീഫ് വിപ്പ്), ഇറാഖി വംശജന്‍ നദീം സഹാവി (വ്യവസായം) എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. കെല്ലി തുല്‍ഹര്‍സ്റ്റ് (വ്യവസായം), ജോണ്‍ ഗ്ലെന്‍ (സാമ്പത്തികം), ഘോലെ സ്മിത്ത് (കാബിനറ്റ് ഓഫിസ്), റെബേക്ക പൗ (സാംസ്‌കാരികം), പാക് വംശജ നുസ്‌റത്ത് ഗനി (ഗതാഗതം) എന്നിവര്‍ നിലവിലെ പദവിയില്‍ തന്നെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."