HOME
DETAILS

രാഷ്ട്രീയ പകപോക്കല്‍: മണല്‍മാഫിയക്കെതിരേ കേസെടുത്ത എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  
backup
October 08 2018 | 05:10 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b4%95%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3

അരീക്കോട്: ഒരുമാസം മുന്‍പ് അരീക്കോട് സ്റ്റേഷനില്‍ എസ്.ഐയായി ചാര്‍ജെടുത്ത വണ്ടൂര്‍ സ്വദേശി സത്യനാഥനു സസ്‌പെന്‍ഷന്‍. മണല്‍ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ഇതിലൂടെ ചാലിയാറില്‍ നിന്നും കൂടുതല്‍ മണലെടുപ്പ് നടക്കുന്നുവെന്നുമാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറിലുള്ളത്.
എന്നാല്‍ ചാലിയാറില്‍ നിന്ന് വ്യാപകമായി മണലൂറ്റ് നടത്തുന്നവരെയും വയല്‍ നികത്തുന്നവരെയും പിടികൂടാന്‍ പദ്ധതികളാവിഷ്‌കരിച്ചതും വാലില്ലാപ്പുഴ മുസ്‌ലിം ജമാഅത്ത് പള്ളി വിഷയത്തില്‍ ശരിയായ റിപ്പോര്‍ട്ട് നല്‍കിയതുമാണ് നടപടിക്കു കാരണമെന്നറിയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ മണലെടുപ്പ്, മണ്ണ് കടത്ത്, വയല്‍ നികത്തല്‍ തുടങ്ങി നിരവധി കേസുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.ഈരണ്ടു സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സി.പി.എം നേതൃത്വത്തിന്റെയും കാന്തപുരം വിഭാഗത്തിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി.
1976 ല്‍ വാലില്ലാപ്പുഴ മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പള്ളി കാന്തപുരം സുന്നീ വിഭാഗം വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്താനുള്ള നീക്കം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ, കാന്തപുരം വിഭാഗത്തെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്ത് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ആര്‍.ഡി.ഒ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെയും കാന്തപുരം വിഭാഗത്തിന്റെയും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഒരുവിഭാഗം പ്രവര്‍ത്തനം തുടങ്ങിയത് നാട്ടുകാര്‍ ചോദ്യം ചെയതു. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രദേശത്ത് ക്രമസമാധാനം തകരാന്‍ സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് എസ്.ഐ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത് പോലെ കഴിഞ്ഞ 28ന് ജുമുഅ നിസ്‌കാരത്തിന് എത്തിയ നാട്ടുകാര്‍ക്ക് മര്‍ദ്ധനേമല്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് നടപടിക്കു പിന്നിലെ ഒരുകാരണമെന്നറിയുന്നു.
നേരത്തെ പോലീസില്‍ ജോലി ചെയ്തിരുന്ന അരീക്കോട് ഏരിയ സി.പി.എം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പില്‍ സമ്മര്‍ദം ചെലുത്തിയാണ് നടപടിയെന്നു ആക്ഷേപമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലിസ് അസോസിയേഷനില്‍ യു.ഡി.എഫ് വിഭാഗത്തിന്റെ ജില്ലാ വൈസ് പ്രസിഡന്‍ായിരുന്നു സത്യനാഥന്‍. ഈ സമയത്തെ മുന്‍വൈരാഗ്യം കൂടി ചേര്‍ത്താണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago